Latest NewsKerala

മഴക്കാലമായതോടെ കൂണുകൾ മുളയ്ക്കാൻ തുടങ്ങി: നാദാപുരത്ത് കൂൺ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേർ ചികിത്സയിൽ

നാദാപുരം: നാദാപുരത്ത് കൂൺ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. വരിക്കോളി സ്വദേശികളായ പൊക്കൻ (88), സുനിൽ (48), ഭാര്യ റീജ (40), മകൻ ഭഗത് സൂര്യ (13) എന്നിവരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്.

മഴക്കാലമായതോടെ പൊട്ടിമുളച്ച കൂൺ നല്ലതാണെന്ന് കരുതി ഉപയോഗിക്കുന്ന പലർക്കും അപകടം സംഭവിക്കാറുണ്ട്. അതേപോലെ, വീടിന് സമീപത്ത് നിന്നും ലഭിച്ച കൂൺ കഴിച്ച ഇവർക്ക് ശാരീരിക അസ്വസ്ഥതകളും ഛർദ്ദിയും വയറിളക്കവും അനുഭവപെടുകയായിരുന്നു. ഇതേത്തുടർന്ന് നാലുപേരും കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button