WayanadKeralaNattuvarthaLatest NewsNews

വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ കൂട്ടബലാത്സം​ഗം ചെയ്‌തെന്ന പരാതി : യുവാക്കള്‍ അറസ്റ്റില്‍

മാനന്തവാടി ഗോരിമൂല കുളത്തില്‍ വിപിന്‍ ജോര്‍ജ്ജ് (37), കോട്ടയം രാമപുരം സ്വദേശിയും വര്‍ഷങ്ങളായി ഗോരിമൂലയില്‍ താമസക്കാരനുമായ രാഹുല്‍ രാജന്‍ (36) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്

മാനന്തവാടി: വീട്ടമ്മയെ വീട്ടില്‍ ആരുമല്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറി കൂട്ടബലാത്സം​ഗം ചെയ്‌തെന്ന പരാതിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മാനന്തവാടി ഗോരിമൂല കുളത്തില്‍ വിപിന്‍ ജോര്‍ജ്ജ് (37), കോട്ടയം രാമപുരം സ്വദേശിയും വര്‍ഷങ്ങളായി ഗോരിമൂലയില്‍ താമസക്കാരനുമായ രാഹുല്‍ രാജന്‍ (36) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.

മെയ് മൂന്നിന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Read Also : വാര്‍ണറുടെ മധുര പ്രതികാരം: ഡല്‍ഹി ക്യാപിറ്റല്‍സിന് തകർപ്പൻ ജയം

മാനന്തവാടി ഡിവൈ.എസ്.പി എ പി ചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം സി.ഐ എം എം അബ്ദുള്‍ കരീം, എസ്ഐ ബിജു ആന്റണി, എഎസ്ഐ മാരായ കെ മോഹന്‍ ദാസ്, ടി കെ മനോജന്‍, സിപിഒമാരായ വി കെ രഞ്ജിത്ത്, സാഗര്‍ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button