
മിയാമി: തന്റെ തുപ്പലുപയോഗിച്ച് ഫോണ്‍ ‘അണ്‍ലോക്ക്’ ചെയ്യുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. യുഎസിലെ മിയാമിയില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത് തിരക്കുള്ള ഒരു പബ്ബിന് മുൻപിൽ, സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവിടുന്നതിനിടെയാണ് യുവതി വൈറലായ ഈ ‘അണ്‍ലോക്കിംഗ്’ ചെയ്തത്.
ഫോണിലേക്ക് വായിൽ നിന്ന് നേരിട്ട് തുപ്പല്‍ ഒഴിക്കുകയാണ് യുവതി. ‘ലോക്ക്’ ചെയ്തത് വച്ചിരിക്കുന്ന എല്ലാ നമ്പരുകളിലും തുപ്പല്‍ വീണുകഴിയുമ്പോള്‍ ഫോണ്‍ ‘അണ്‍ലോക്ക്’ ആകുന്നു. ചുറ്റുവട്ടത്ത് ഉണ്ടായിരുന്നവരെല്ലാം യുവതിയുടെ ഫോണ്‍ ‘അണ്‍ലോക്കിംഗ്’ രീതിയെ അമ്പരപ്പോടെയാണ് കാണുന്നത്. അതേമയം, ഇതൊക്കെ എത്ര നിസാരം എന്ന മട്ടിൽ യുവതി ചിരിയോടെ തന്നെ നില്‍ക്കുന്നു.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തു വിടുന്നതില്‍ എതിര്‍പ്പില്ല: താരസംഘടന ‘അമ്മ’
നിരവധിപ്പേരാണ് സമൂഹ മാധ്യങ്ങളില്‍ വിഡിയോയോട് പ്രതികരിച്ച് രംഗത്ത് വന്നിട്ടുള്ളത്. വീഡിയോ കണ്ടിട്ട്, ഇനിയൊരിക്കലും മറ്റൊരാളുടെ ഫോണ്‍ കൈകൊണ്ട് തൊടില്ലെന്ന് ചിലർ പറയുന്നു, ബന്ധങ്ങൾ പോലും യുവതിയുടെ തുപ്പലിനോളം ശക്തമല്ലെന്നും ചിലർ പറയുന്നു.
A girl using her spit to unlock her phone. ? pic.twitter.com/dhMfaj6dYV
— Public Outsider (@publicoutsider) April 25, 2022
Post Your Comments