കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തു വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി താരസംഘടനയായ ‘അമ്മ’. സര്‍ക്കാരിന്റെ 90% നിര്‍ദ്ദേശങ്ങളോടും സംഘടന യോജിക്കുന്നുവെന്നും ഈ വിഷയത്തില്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ സംഘടനയ്ക്കില്ലെന്നും സംഘടനയുടെ ട്രഷറര്‍ സിദ്ദിഖ് അറിയിച്ചു. സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ തങ്ങള്‍ക്ക് നിരാശയില്ലെന്നും കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ വെക്കാനുള്ളത് ഡബ്ല്യുസിസിയ്ക്കാണെന്നും സിദ്ദിഖ് വ്യക്തമാക്കി.
‘റിപ്പോര്‍ട്ട് പുറത്തു വിടണോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളില്‍ 10 ശതമാനത്തില്‍ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് തോന്നുന്നു. കമ്മിറ്റി രൂപീകരിച്ചത് തന്നെ ഡബ്ല്യുസിസിയുടെ ആവശ്യപ്രകാരമാണ്. അതുകൊണ്ടു തന്നെ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ വെക്കാനുള്ളതും അവര്‍ക്കാണ്’, സിദ്ധിഖ് പറഞ്ഞു.
Post Your Comments