ലോകത്തിലെ ഏറ്റവും മികച്ച മെസ്സേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് മാർച്ച് മാസം 18 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചിട്ടുണ്ട്. നിരോധനവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് ഇപ്പോൾ കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ്.
2021ലെ ഇൻഫർമേഷൻ ടെക്നോളജി നിയമത്തിന് കീഴിൽ വരുന്ന വാട്സ്ആപ്പിലെ പ്രതിമാസ റിപ്പോർട്ടിലാണ് നിരോധനവുമായി ബന്ധപ്പെട്ട കണക്കുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. 2022 മാർച്ചിൽ ആകെ 597 പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 117 എണ്ണം അക്കൗണ്ട് സപ്പോർട്ടുമായി ബന്ധപ്പെട്ടതും 407 എണ്ണം നിരോധന അപ്പീലുകളുമായി ബന്ധപ്പെട്ടതും 37 എണ്ണം പ്രൊഡക്ട് സപ്പോർട്ടുമായി ബന്ധപ്പെട്ടതും 13 എണ്ണം സുരക്ഷയുമായി ബന്ധപ്പെട്ടതും 28 എണ്ണം ബാക്കി സപ്പോർട്ടുകളുമായി ബന്ധപ്പെട്ടതാണ്.
Also Read: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശമയച്ചു : യുവാവ് അറസ്റ്റിൽ
വാട്ട്സ്ആപ്പിന്റെ അബ്യൂസ് ഡിറ്റക്ഷൻ ഫീച്ചർ പ്രകാരം 2022 മാർച്ച് 1നും മാർച്ച് 31നും ഇടയിൽ 1,805,000 ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചിട്ടുണ്ട്. +91 എന്ന ISD കോഡു വഴിയാണ് ഇന്ത്യൻ അക്കൗണ്ടുകളെ കമ്പനി തിരിച്ചറിയുന്നത്.
‘അക്കൗണ്ട് രജിസ്ട്രേഷൻ, സന്ദേശമയയ്ക്കൽ, ഉപഭോക്തൃ റിപ്പോർട്ടുകളുടെയും ബ്ലോഗുകളുടെയും അടിസ്ഥാനത്തിൽ ലഭിക്കുന്ന നെഗറ്റീവ് ഫീഡ്ബാക്കിനുള്ള പ്രതികരണം എന്നിങ്ങനെ മൂന്നു കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് വാട്സ്ആപ്പ് ദുരുപയോഗം കണ്ടെത്തുന്നതെന്ന്’, റിപ്പോർട്ടിൽ വ്യക്തമാക്കി.
Post Your Comments