KollamKeralaNattuvarthaLatest NewsNews

വാങ്ക് വിളി കേട്ട് വാദ്യമേളം നിർത്തി, തൊഴുകയ്യോടെ‍ ഘോഷയാത്രയിലെ ജനം: കരുനാഗപ്പള്ളിയിലെ മതമൈത്രിയുടെ വീഡിയോ വൈറൽ

കൊല്ലം: പള്ളിയിൽ നിന്നും വാങ്ക് വിളി കേട്ട് അതുവരെ കൊട്ടിപ്പാടിയിരുന്ന, വാദ്യമേളം നിശബ്ദമായി. കരുനാഗപ്പള്ളിയിൽ നിന്നുമാണ് മതമൈത്രി വിളിച്ച് പറയുന്ന വീഡിയോ വൈറലായിരിക്കുന്നത്. വെറ്റമുക്ക് മസ്ജിദ് തഖ് വയിൽ നോമ്പ് തുറക്കുന്ന വാങ്ക് വിളി സമയത്താണ് വെറ്റമുക്ക് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര കടന്നു വന്നത്. ഈ സമയത്ത് പള്ളിയിൽ നിന്ന് വാങ്ക് വിളി കേട്ടപ്പോൾ വാദ്യമേളങ്ങൾ നിശബ്ദമാവുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

വാങ്ക് വിളി കേട്ടതും ഘോഷയാത്രയിൽ ഉണ്ടായിരുന്ന അമ്മമാരും കുട്ടികളുമടക്കമുള്ളവർ നിശ്ചലമായി. ശബ്ദമുണ്ടാക്കാതെ ഘോഷയാത്ര മുന്നോട്ട് നീങ്ങി. ചിലർ ആദരവോടെ, പള്ളിയെ നോക്കി തൊഴുകയ്യോടെ നടന്ന് നീങ്ങുന്നതും വീഡിയോയിൽ കാണാം. ഈ കാഴ്ച എല്ലാവരുടെയും ഹൃദയം കവർന്നു. വർഗീയതയ്ക്ക് മണ്ണൊരുക്കാൻ ആര് ശ്രമിച്ചാലും കരുനാഗപ്പള്ളിയിലെ ജനങ്ങളുടെ സ്നേഹവും സൗഹൃദവും തല്ലിക്കെടുത്താൻ കഴിയില്ലെന്ന് ജനങ്ങൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button