KeralaLatest NewsNews

തൃക്കാക്കരയിൽ താമര വിരിയ്ക്കാനൊരുങ്ങി ബിജെപി: മൂന്നുപേരുടെ പാനല്‍ തയാറാക്കി കോര്‍കമ്മിറ്റി

കോര്‍ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് സമതിയാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക.

കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തയ്യാറെടുത്ത് ബിജെപി. ഇതിനായി മൂന്നുപേരുടെ പാനല്‍ പാർട്ടി കോര്‍കമ്മിറ്റി പരിഗണിക്കും. എ.എന്‍. രാധാകൃഷ്ണന്‍, എസ്. ജയകൃഷ്ണന്‍, ടി.പി. സിന്ധുമോള്‍ എന്നിവരെ പരിഗണിക്കുമെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. കോര്‍ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് സമതിയാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക.

Read Also: രാജ്യത്ത് നിർബന്ധിത വാക്സിനേഷൻ പാടില്ല: ഉത്തരവുകൾ പിൻവലിക്കണമെന്ന് സുപ്രീംകോടതി

എന്നാൽ, രാധാകൃഷ്ണന്‍ മണലൂര്‍ മണ്ഡലത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തൃക്കാക്കരയില്‍ ഇറങ്ങിയേക്കും. തൃക്കാക്കര മണ്ഡലത്തിന്റെ ചുമതലക്കാരായ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് എന്നിവരടങ്ങുന്ന സമിതി ജില്ലയിലെ പ്രധാന നേതാക്കളുമായി ഒരുമാസത്തിലേറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മൂന്നംഗ പാനല്‍ സമര്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button