മോസ്കോ: യൂറോപ്പിനെതിരെ കടുത്ത സാമ്പത്തിക നടപടികൾ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. റഷ്യയിൽ നിന്നുള്ള കയറ്റുമതികളും സാമ്പത്തിക കരാറുകളും പൂർണ്ണമായി റദ്ദ് ചെയ്യുമെന്ന മുന്നറിയിപ്പാണ് അദ്ദേഹം പടിഞ്ഞാറൻ രാഷ്ട്രങ്ങൾക്ക് നൽകിയത്.
റഷ്യയുടെ പരമാധികാരിയായ പുടിൻ, ചൊവ്വാഴ്ച ഒരു ആജ്ഞാ പത്രത്തിൽ ഒപ്പു വച്ചിട്ടുണ്ടെന്ന് റഷ്യൻ മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു. ഈ പട്ടികയിൽ ഉൾപ്പെടുന്ന വ്യക്തികൾക്കും സാമ്പത്തിക, വ്യവസായ സ്ഥാപനങ്ങൾക്കും, ഉൽപ്പന്നങ്ങളും അസംസ്കൃത വസ്തുക്കളും കയറ്റി അയക്കുന്നത് പരിപൂർണമായി തടയാനുള്ള അധികാരം ഭരണകൂടത്തിന് നൽകുന്നതാണ് ആജ്ഞാപത്രം. ഇതോടെ, യൂറോപ്പിലേക്കുള്ള ബില്യൺ കണക്കിന് ഡോളർ കയറ്റുമതിയാണ് നിലയ്ക്കാൻ പോകുന്നത്.
ഫെബ്രുവരി 24ന്, ഉക്രൈനിൽ റഷ്യ അധിനിവേശം ആരംഭിച്ചതിനു ശേഷം, നിരവധി ഉപരോധങ്ങൾ ആണ് അമേരിക്കയും സഖ്യകക്ഷികളായ രാഷ്ട്രങ്ങളും ചേർന്നു റഷ്യയ്ക്കു മേൽ ചുമത്തിയത്. യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കാതെ, ഉപരോധങ്ങളും സാമ്പത്തിക വിലക്കുകളും കൊണ്ട് പൊറുതി മുട്ടിക്കുന്ന ശത്രുക്കൾക്കെതിരെ ആദ്യമായാണ് റഷ്യയുടെ ഇത്രയും കനത്ത പ്രഹരം.
Post Your Comments