Latest NewsIndiaNewsBusiness

കടുത്ത വേനലിൽ നേട്ടം കൊയ്ത് എസി നിർമ്മാണ കമ്പനികൾ

മുൻവർഷത്തെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം രണ്ടു ഇരട്ടിയിലധികം വർദ്ധനവാണ് ഉണ്ടായത്

കടുത്ത വേനലിൽ മികച്ച നേട്ടം കൈവരിച്ച് എയർകണ്ടീഷനർ നിർമ്മാണ കമ്പനികൾ. കൺസ്യൂമർ ഇലക്ട്രോണിക് ആൻഡ് അപ്ലൈൻസ് മാനുഫാക്ചേഴ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്ത് ഏപ്രിൽ മാസം 17.5 ലക്ഷം എസി യൂണിറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്.

മുൻവർഷത്തെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം രണ്ടു ഇരട്ടിയിലധികം വർദ്ധനവാണ് ഉണ്ടായത്. നേരത്തെ എത്തിയ വേനലും രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഉഷ്ണ തരംഗവും എസി മേഖലയ്ക്ക് അനുകൂലമായി.

Also Read: അമ്മയുടെ അംഗത്വത്തില്‍ നിന്ന് ഒഴിവാക്കി തരണം: അംഗത്വത്തിനായി അടച്ച ഒരു ലക്ഷം രൂപ തിരിച്ചു തരേണ്ടെന്ന് ഹരീഷ് പേരടി

മെയ്-ജൂൺ മാസങ്ങളിലെ എസി വിൽപ്പനയിലെ വർദ്ധനവ് അടക്കം ഈ വർഷം ആകെ 90 ലക്ഷം യൂണിറ്റുകൾ വിറ്റഴിയുമെന്നാണ് നിർമ്മാതാക്കളുടെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button