Latest NewsKeralaNews

മലയാള സിനിമ മേഖലയും ഹേമ കമ്മറ്റി റിപ്പോർട്ടും

2017 ഫെബ്രുവരി 17: നടി ആക്രമിക്കപ്പെട്ടു

മലയാള സിനിമാ മേഖലയിൽ 2024 ൽ ഏറെ ചർച്ചയായ ഒന്നാണ് ഹേമ കമ്മറ്റി റിപ്പോർട്ട്. സിനിമാമേഖലയിലെ ചൂഷണങ്ങൾക്ക്‌ വിരാമമിടാനുള്ള വഴി തുറന്നിരിക്കുകയാണ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട്‌. 2019ൽ സമർപ്പിച്ച റിപ്പോർട്ട്‌ അതേപടി പുറത്തുവിട്ടാലുണ്ടാകാവുന്ന പ്രത്യാഘാതം ജസ്‌റ്റിസ്‌ ഹേമ തന്നെ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ പല ഭാഗങ്ങളും ഒഴിവാക്കിയാണ് 2024 ൽ . പുറത്തു വന്നത്. എന്നാൽ തന്നെയും വിവാദങ്ങൾക്ക് തിരികൊളുത്താൻ ഈ റിപ്പോർട്ടിന് കഴിഞ്ഞു.

താരങ്ങളിൽ നിന്നും സിനിമയുടെ അണിയറ പ്രവർത്തകരിൽ നിന്നും നേരിടേണ്ടി വരുന്ന ചൂഷണങ്ങളെക്കുറിച്ച് പല നടിമാരും വെളിപ്പെടുത്തിയതും എംഎൽഎ കൂടിയായ നടൻ മുകേഷ്, ജയസൂര്യ, നിവിൻ പോളി, സിദ്ധിഖ്, രഞ്ജിത് തുടങ്ങിയ നിരവധി താരങ്ങൾക്കെതിരെ ആരോപണവുമായി നടിമാർ രംഗത്ത എത്തിയതും റിപ്പോർട്ടിലുള്ള ഇത്തരം പരാമർശങ്ങളിൽ പോലീസ് കേസ് എടുത്തതും ശ്രദ്ധിക്കേണ്ടതാണ്.

സിനിമാ മേഖലയിലെ ചില സ്ത്രീകൾ നൽകിയ വെളിപ്പെടുത്തലുകളിൽ ലൈംഗിക അതിക്രമങ്ങളും അധിക്ഷേപങ്ങളും ചൂഷണവുമെല്ലാം പരാമർശിച്ചിട്ടുണ്ട്. തികച്ചും രഹസ്യാത്മകമായി നടത്തിയ വെളിപ്പെടുത്തലാണ് അത്‌. അതിനാൽ ഒരു കാരണവശാലും റിപ്പോർട്ട് പുറത്ത് വിടാൻ പാടില്ല എന്ന് ജസ്റ്റിസ് ഹേമ സർക്കാരിന് നൽകിയ കത്തിൽ പറഞ്ഞിരുന്നു.

ഹേമ കമ്മിറ്റി 
നാൾവഴി
• 2017 ഫെബ്രുവരി 17: നടി ആക്രമിക്കപ്പെട്ടു
• 2017 മെയ്‌: വിമൺ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) രൂപീകരിച്ചു
• 2017 ജൂലായ് ഒന്ന്: ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നം പഠിക്കാൻ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയമിച്ചു. നടി ശാരദ, റിട്ട. പ്രിൻസിപ്പൽ സെക്രട്ടറി( കേരള സർക്കാർ) കെ ബി വത്സലകുമാരി എന്നിവർ അംഗങ്ങൾ
• 2019 ഡിസംബർ 31: കമ്മിറ്റി മുഖ്യമന്ത്രിക്ക്‌ റിപ്പോർട്ട് കൈമാറി
•2020: റിപ്പോർട്ട്‌ പുറത്തുവിടേണ്ടെന്ന്‌ വിവരാകാശകമീഷണറുടെ നിർദേശം
• 2024 ജൂലായ്‌ 6: റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമീഷൻ ഉത്തരവ്
• 2024 ജൂലായ്‌ 24: ഇത്‌ ചോദ്യം ചെയ്‌ത്‌ ചലച്ചിത്രനിർമാതാവിന്റെ ഹർജി
• 2024 ആഗസ്‌ത്‌ 13: ഹൈക്കോടതി സ്‌റ്റേ പിൻവലിച്ചു
• 2024 ആഗസ്‌ത്‌ 16: റിപ്പോർട്ട്‌ കണ്ടശേഷമേ പുറത്തുവിടാവുവെന്ന്‌ മൊഴി നൽകിയ നടിയുടെ ഹർജി
• 2024 ആഗസ്‌ത്‌ 19: ഹൈക്കോടതി നടിയുടെ ഹർജി പരിഗണിച്ചില്ല. പകൽ 2.3–0 ന്‌ വിവരാകാശപ്രകാരം അപേക്ഷ നൽകിയവർക്ക്‌ റിപ്പോർട്ട്‌ നൽകി

shortlink

Related Articles

Post Your Comments

Related Articles


Back to top button