
അഞ്ചല്‍: വിദ്യാര്‍ത്ഥിനിയെ നിരന്തരമായി ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ. ഏരൂര്‍ തെക്കേവയല്‍ ബിനുവിലാസത്തില്‍ വിനോദ് (26) ആണ് അറസ്റ്റിലായത്.
ബന്ധുക്കള്‍ വിനോദിനെ പലതവണ താക്കീത് ചെയ്തെങ്കിലും ശല്യപ്പെടുത്തല്‍ തുടര്‍ന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ ഇളയച്ഛന് വിനോദിനെ ചോദ്യംചെയ്തു. ഇതില്‍ പ്രകോപിതനായി വിനോദ് അദ്ദേഹത്തെ മര്‍ദ്ദിച്ചു.
തുടർന്ന്, പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. എസ്.ഐ ശരലാല്‍, ഗ്രേഡ് അസി.എസ്.ഐ ശിവപ്രസാദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, രാജീവ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് വിനോദിനെ തെക്കേവയലില്‍ നിന്നും പിടികൂടിയത്. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments