ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നേപ്പാള്‍ യാത്ര വന്‍ വിവാദമാകുന്നു. രാഹുല്‍ നേപ്പാളിലേയ്ക്ക് പോയത്, നിശാപാര്‍ട്ടിയില്‍ പങ്കെടുക്കാനാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ്, നിശാ ക്ലബ്ബിലെ പാര്‍ട്ടിയിലല്ല, വിവാഹാഘോഷത്തിലാണ് പങ്കെടുത്തത് എന്ന വാദവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയത്. വിവാഹത്തില്‍ പങ്കെടുക്കുന്നത് ഒരിക്കലും കുറ്റമാവില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.
രാഹുല്‍ ഗാന്ധി സുഹൃത്തുക്കള്‍ക്കൊപ്പം നേപ്പാളിലെ നിശാ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ബിജെപി നേതാക്കളാണ് ഇത് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് ന്യായീകരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്.
‘രാഹുല്‍ ഗാന്ധി വിവാഹാഘോഷത്തില്‍ പങ്കെടുക്കാനാണ് നേപ്പാളിലേക്ക് പോയത്. വിവാഹത്തില്‍ പങ്കെടുക്കുന്നത് ഒരിക്കലും കുറ്റമല്ല. കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നത് നമ്മുടെ നാടിന്റെ സംസ്‌കാരമാണ്. ഇന്ത്യയുമായി സൗഹാര്‍ദ്ദ ബന്ധം പുലര്‍ത്തുന്ന നേപ്പാളില്‍ ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് രാഹുല്‍ പോയത്. കോണ്‍ഗ്രസ് നേതാവ് സുര്‍ജേവാല പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ഇടയ്ക്കിടെയുളള വിദേശ യാത്രകള്‍ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ്, നിശാ പാര്‍ട്ടിയെന്ന് തോന്നിപ്പിക്കുന്ന ആഘോഷ ചടങ്ങില്‍ പങ്കെടുത്ത് അത് ആസ്വദിക്കുന്ന രാഹുലിന്റെ വീഡിയോ പുറത്തുവന്നത്.
Post Your Comments