ThiruvananthapuramKeralaNattuvarthaLatest NewsNewsIndia

അറേബ്യാൻ ഭക്ഷണശാലകൾ കേന്ദ്രികരിച്ച് തീവ്രവാദ ഗ്രുപ്പുകൾ പ്രവർത്തിക്കുന്നു; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: തീ​വ്ര​വാ​ദ​ത്തി​നാ​യി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന പ​ണ​ത്തി​ന്റെ ന​ല്ലൊ​രു പ​ങ്കും, അ​റേ​ബ്യ​ന്‍ വി​ഭ​വ​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ളി​ലാ​ണ് നി​ക്ഷേ​പി​ക്കു​ന്ന​തെ​ന്ന് കേ​ന്ദ്ര ഇ​ന്റ​ലി​ജ​ന്‍​സ് വി​ഭാ​ഗം നേരത്തെ റി​പ്പോ​ര്‍​ട്ട് ചെയ്തിരുന്നു. സംസ്ഥാനത്ത്, തുടർച്ചയായി അ​റേ​ബ്യ​ന്‍ ഭ​ക്ഷ​ണ​ശാ​ല​ക​ളിലും കു​ഴി​മ​ന്തി​ക്ക​ട​ക​ളിലും ഉണ്ടാകുന്ന ഭക്ഷ്യ വിഷബാധ വിരൽ ചൂണ്ടുന്നത്, കേ​ന്ദ്ര ഇ​ന്റ​ലി​ജ​ന്‍​സ് നൽകിയ റിപ്പോർട്ടിനെ തുടർന്നുള്ള ആശങ്കകളിലേക്കാണ്.

കഴിഞ്ഞ കുറെ കാലങ്ങളായി കേ​ര​ള​ത്തി​ല്‍ കു​ഴി​മ​ന്തി​, ഷ​വ​ര്‍​മ​, അ​ല്‍​ഫാം തുടങ്ങിയ അ​റേ​ബ്യ​ന്‍ വി​ഭ​വ​ങ്ങ​ള്‍ ന​ല്‍​കു​ന്ന ഹോ​ട്ട​ലു​ക​ള്‍ കൂ​ണു​പോ​ലെ​യാ​ണ് മു​ള​ച്ചു പൊ​ന്തു​ന്ന​ത്. ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ട്ട​യം, പത്തനംതിട്ട ജി​ല്ല​ക​ളി​ല്‍ അടുത്തിടെയായി നി​ര​വ​ധി ഷ​വ​ര്‍​മ, ആ​ല്‍​ഫാം, കുഴിമന്തി ഹോ​ട്ട​ലു​ക​ളാ​ണ് ആരംഭിച്ചിട്ടുള്ളത്.

മണ്‍സൂണ്‍ കാലം മറ്റൊരു ദുരന്തമാകുമെന്ന് മുന്നറിയിപ്പ് : ലക്ഷക്കണക്കിന് പേര്‍ താമസിക്കുന്നത് ദുര്‍ബല കെട്ടിടങ്ങളില്‍

കാ​ര്യ​മാ​യ ക​ച്ച​വ​ടം ന​ട​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളിൽ ആരംഭിക്കുന്ന ഇത്തരം അ​റേ​ബ്യ​ന്‍ ഹോ​ട്ട​ലു​കളുടെ ഉടമസ്ഥാവകാശം വടക്കൻ ജില്ലക്കാരായ ആളുകളുടെ പേരിലാണ്. പലപ്പോഴും ഇത്തരം സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ അനുമതി അധികൃതരിൽ നിന്നും ലഭിച്ചിട്ടുണ്ടാകുകയുമില്ല.

മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് അ​റേ​ബ്യ​ന്‍ ഭ​ക്ഷ​ണ​ശാ​ല​കളിലെ ജോലിക്കാരിൽ ഏറെയും. ഇത്തരം സ്ഥാപനങ്ങളുടെ ഉ​ദ്ദേ​ശ്യ​ശു​ദ്ധി ത​ന്നെ സം​ശ​യ​ത്തി​ന്റെ നി​ഴ​ലി​ലാ​ക്കു​ന്ന​താ​ണ് സ​മീ​പ​കാ​ല​ത്ത് കേരള​ത്തി​ല്‍ നടന്നിട്ടുള്ള പ​ല സം​ഭ​വ​ങ്ങ​ളും. ഇതേതുടർന്ന്, ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്. തീ​വ്ര​വാ​ദ​ത്തി​നാ​യി എ​ത്തി​യി​രു​ന്ന പ​ണ​മു​പ​യോ​ഗി​ച്ച് വ​ന്‍ തോ​തി​ല്‍ ഭൂ​മി വാ​ങ്ങി കൂ​ട്ടു​ന്ന​താ​യി​രു​ന്നു മുൻപുള്ള രീ​തി.

​സം​ഘ​ര്‍​ഷ​ത്തെ​ത്തു​ട​ര്‍​ന്ന് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ ​മ​രി​ച്ച​ ​സം​ഭ​വം : യു​വാ​വ് ​അ​റ​സ്റ്റില്‍

അ​ടു​ത്തി​ടെ എസ്‌ഡിപിഐ പ്ര​വ​ര്‍​ത്ത​ക​ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്ര​തി​ഷേ​ധ​ത്തി​നാ​യി, പാ​തി​രാ​ത്രി 500ലേ​റെ യു​വാ​ക്ക​ളാ​ണ് മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ കൊ​ച്ചി ദേ​ശീ​യ പാ​ത​യി​ല്‍ ത​ടി​ച്ചു കൂ​ടി​യ​ത്. ഇ​വ​രി​ല്‍ പ​ല​രും കൊ​ച്ചി​യി​ലെ അ​റേ​ബ്യ​ന്‍ വി​ഭ​വ​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ളി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്നു എന്നാണ് കണ്ടെത്തൽ. അ​റേ​ബ്യ​ന്‍ ഭ​ക്ഷ​ണ​ശാ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് കേ​ന്ദ്ര ഇ​ന്റ​ലി​ജ​ന്‍​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​തി​നു ശേ​ഷം, കൊ​ച്ചി​യി​ല്‍ പോ​ലീ​സ് നൈ​റ്റ് പ​ട്രോ​ളിം​ഗ് അ​ട​ക്കം ശ​ക്ത​മാ​ക്കി​യി​ട്ടുണ്ട്.

അ​റേ​ബ്യ​ന്‍ ഭ​ക്ഷ​ണ​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ഹോ​ട്ട​ലു​ക​ളി​ലെ അ​ടു​ക്ക​ള​ക​ളി​ല്‍ അന​ധി​കൃ​ത ബം​ഗ്ലാ​ദേ​ശി കു​ടി​യേ​റ്റ​ക്കാ​രും ജോ​ലി ചെ​യ്യു​ന്ന​തായാണ് അധികൃതർക്ക് വിവരം ലഭിച്ചിട്ടുള്ളത്. തീ​വ്ര​വാ​ദ​ത്തി​ന്റെ സ്ലീ​പ്പ​ര്‍ സെ​ല്ലു​ക​ള്‍ കേ​ര​ള​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം ശ​ക്ത​മാ​ക്കി​യെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ കേന്ദ്രം പുറത്തുവിട്ടിരുന്നു. കേ​ര​ള​ത്തി​ല്‍, കേ​ന്ദ്ര ഇ​ന്റ​ലി​ജ​ന്‍​സ് ബ്യൂ​റോ​യു​ടെ കൂ​ടു​ത​ല്‍ ഓ​ഫീ​സു​ക​ള്‍ തു​റ​ക്കു​ന്നു​വെ​ന്ന വാ​ര്‍​ത്തയും ഇ​തി​നോട് ചേർത്ത് വായിക്കാവുന്നതാണ്.

ദിവസവും വെറും വയറ്റിൽ ഒരു ​ഗ്ലാസ് ഉലുവ വെള്ളം കുടിക്കൂ : ​ഗുണങ്ങൾ നിരവധി

ഈ​രാ​റ്റു​പേ​ട്ട, പെ​രു​മ്പാ​വൂ​ര്‍, പ​ത്ത​നം​തി​ട്ട, ക​രു​നാ​ഗ​പ്പ​ള്ളി, കൊ​ടു​വ​ള്ളി, മ​ണ്ണ​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാണ് കേ​ന്ദ്ര ഇ​ന്റ​ലി​ജ​ന്‍​സ് ബ്യൂ​റോ​യു​ടെ ഓ​ഫീ​സു​ക​ള്‍ തു​റ​ക്കു​ന്ന​തിന് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​ പ്ര​ത്യേ​ക നി​ര്‍​ദ്ദേശം ​നൽകിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button