Latest NewsIndiaNews

രാജ്യത്തെ 42 സംഘടനകളെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി : 42 സംഘടനകളെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 1967 ലെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിന്റെ ഫസ്റ്റ് ഷെഡ്യൂൾ പ്രകാരമാണ് നടപടി. അതിർത്തി രാജ്യങ്ങളാണ് ഭീകരതയ്ക്ക് പിന്തുണ നൽകുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

Read Also : ശിവരാത്രി അനുഗ്രഹപ്രദമാക്കാന്‍ ചെയ്യേണ്ടത്‌

വിഘടനവാദികളും കല്ലേറു നടത്തുന്നവരും ഭീകരരും ഉൾപ്പെടെ 627 പേരെ 2019 മുതൽ തടവിലാക്കിയിട്ടുണ്ടെന്നും ഇതിൽ 454 പേരെ വിട്ടയച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതു സുരക്ഷാ നിയമ പ്രകാരം നിലവിൽ ആരെയും വീട്ടുതടങ്കലിൽ വെച്ചിട്ടില്ലെന്ന് ജമ്മു കശ്മീർ ഭരണകൂടം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button