MollywoodLatest NewsKeralaCinemaNews

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും പിറക്കുന്നു: 12ത് മാൻ ട്രെയ്‌ലർ പുറത്ത്

 

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന മറ്റൊരു  ചിത്രമായ 12ത് മാനിന്റെ ട്രെയ്‌ലർ ഇറങ്ങി. ചിത്രത്തിന്റെ റിലീസ് ഡേറ്റും പ്രഖ്യാപിച്ചു കഴിഞ്ഞു.
മെയ് 20ന് ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രം  പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. ഏറെ നിഗൂഢത ഒളിപ്പിച്ചു കൊണ്ടുള്ള ട്രെയ്‌ലർ ആണ്   എത്തിയിരിക്കുന്നത്. ദൃശ്യം രണ്ടാം ഭാഗത്തിന് ശേഷം മോഹൻ ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണിത്.

കെ.ആർ. കൃഷ്ണ കുമാർ ആണ് തിരക്കഥ. 24 മണിക്കൂറുകൾക്കുള്ളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഒരൊറ്റ ലൊക്കേഷനിലാണ്  മുഴുവൻ ഷൂട്ടും  ചെയ്തിരിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് . 11 കൂട്ടുകാരുടെ ഒരു ഗെറ്റ് – ടുഗെദർ വേളയിൽ പന്ത്രണ്ടാമനായി എത്തുന്ന മോഹൻലാലിന്റെ കഥാപാത്രവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുശ്രീ, അദിതി രവി, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്,  ശിവദ നായർ തുടങ്ങിയ താരങ്ങളും 12ത് മാനിൽ അഭിനയിക്കുന്നുണ്ട്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button