KozhikodeLatest NewsKeralaNattuvarthaNews

രണ്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കാസർ​ഗോഡ് കുമ്പള സ്വദേശി കോഴിപ്പാടി കടപ്പുറത്തെ ഷഫീന മൻസിലിൽ സാദിഖിനെയാണ് (30) പൊലീസ് പിടികൂടിയത്

വടകര: ബാഗിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. കാസർ​ഗോഡ് കുമ്പള സ്വദേശി കോഴിപ്പാടി കടപ്പുറത്തെ ഷഫീന മൻസിലിൽ സാദിഖിനെയാണ് (30) പൊലീസ് പിടികൂടിയത്.

ഞായറാഴ്ച പുലർച്ചെ നാലിന് മുക്കാളി ബസ് സ്റ്റോപ്പിനടുത്തു നിന്നാണ് ഇയാൾ പിടിയിലായത്. ചോമ്പാല പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ഇയാളുടെ ബാഗ് പരിശോധനക്കിടയിലാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ടു കിലോ 125 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Read Also : ശ്രീനിവാസൻ കൊലക്കേസ്: ചുറ്റും ചില്ല് കുപ്പികൾ വീണു പൊട്ടുന്ന ശബ്ദം പേടിയാകുന്നുവെന്ന് പ്രതി ഫിറോസിന്റെ ഉമ്മ

ചോമ്പാല മേഖലയിൽ ലഹരിവിൽപന വർദ്ധിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന്, പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ചോമ്പാല എസ്.ഐ വാസുദേവൻ, ക്രൈം സ്ക്വാഡ് എസ്.ഐ കെ.പി. രാജീവൻ, സീനിയർ സി.പി.ഒമാരായ വി.വി. ഷാജി, എസ്. നിധീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button