പോത്തൻകോട്: മദ്യപാനത്തിനിടയിലെ വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്ക്. വേങ്ങോട് സ്വദേശികളായ സുരേഷ്, രാജീവ്, അജിത്ത്, അജേഷ് എന്നിവർക്കാണ് കുത്തേറ്റത്. സംഭവത്തിലെ പ്രതി പോത്തൻകോട് മണലകം സ്വദേശി ഗോപകുമാറി (37) നെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി പത്തോടെ പോത്തൻകോടിന് സമീപം വേങ്ങോടായിരുന്നു സംഭവം. അഞ്ചംഗ സംഘത്തിലെ ഒരാൾ മദ്യക്കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു. മദ്യപാനത്തിനിടെ മുമ്പ് നടന്ന അടിപിടിയുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുമായുള്ള തർക്കം മൂർച്ഛിച്ചതോടെ ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. വയറ്റിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : ഡിലീറ്റ് ചെയ്ത ഫയലുകൾ വീണ്ടെടുക്കാം, എളുപ്പവഴി ഇതാ
സംഭവ ശേഷം, രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞ് വെച്ച് പൊലീസിന് കൈമാറുകയായിരുന്നു. പോത്തൻകോട് എസ്.എച്ച്.ഒ മിഥുൻ, എസ്.ഐമാരായ രാജീവ്, രാജയ്യൻ, സി.പി.ഒ പ്രസാദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments