മുംബൈ: ഭാരതീയ ജനതാ പാർട്ടിക്ക് മുന്നറിയിപ്പ് നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. ഞായറാഴ്ച നടന്ന പത്രസമ്മേളനത്തിൽ, ബിജെപിക്ക് നേരെ രൂക്ഷമായ ആക്രമണമാണ് ഉദ്ധവ് അഴിച്ചു വിട്ടത്. മഹാരാഷ്ട്ര നവനിർമാൺ സേന പ്രസിഡന്റ് രാജ് താക്കറെയെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ട്, ഹിന്ദുത്വത്തിന്റെ പുതിയ കളിക്കാരെ താൻ പരിഗണിക്കുന്നില്ലെന്നും ഉദ്ധവ് പരാമർശങ്ങൾ നടത്തി.
‘ബാൽ താക്കറെയുടെ കാലത്തെ ശിവസേനയല്ല ഇപ്പോഴത്തെ ശിവസേന എന്ന് പലരും പറഞ്ഞ് പ്രചരിപ്പിക്കുന്നുണ്ട്. അത് ശരിയാണ്. അദ്ദേഹം ഒരു പാവമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ എളുപ്പം നിങ്ങൾക്ക് ചതിക്കാൻ സാധിച്ചു. എന്നാൽ, എന്നോടത് നടപ്പില്ല. കാലാകാലങ്ങളിൽ നിങ്ങൾ എന്തൊക്കെ പറഞ്ഞാണ് അദ്ദേഹത്തെ പറ്റിച്ചതെന്ന് ഞാൻ നേരിട്ട് കണ്ടതാണ്.’ ഉദ്ധവ് താക്കറെ തുറന്നടിച്ചു.
ഹിന്ദുത്വത്തിന്റെ മറപിടിച്ച് ബിജെപി ഒരുപാട് കളികൾ കളിച്ചത് ബാൽ താക്കറെ അവഗണിച്ചെന്നും, എന്നാൽ താൻ അതങ്ങനെ അവഗണിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. ഹിന്ദുത്വം തന്നിൽ ഉണർത്തിയത് തന്റെ പിതാവാണെന്നും ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചു.
Post Your Comments