Latest NewsKeralaNews

കോഴിക്കോട്ടും മലപ്പുറത്തും ലുലുമാൾ തുടങ്ങാത്തതെന്ത്?’ പിസി ജോർജിന് പിന്തുണയുമായി വിജി തമ്പി

എംഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്ന പി പി ശൈജലാണ് പിസി ജോർജിനെതിരെ പരാതി നൽകിയത്.

തിരുവനന്തപുരം: പിസി ജോർജ് വിഷയത്തിൽ പ്രതികരിച്ച് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ വിജി തമ്പി. പിസി ജോർജിന്റെ പരാമർശങ്ങളിൽ പലതും സത്യമാണെന്നും അദ്ദേഹം ഹിന്ദുക്കൾക്ക് നൽകിയ ഉപദേശമാണ് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയതെന്നും അദ്ദേഹം റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു. എം എ യൂസഫലി എന്തുകൊണ്ട് മലപ്പുറത്തും കോഴിക്കോടും മാൾ തുടങ്ങുന്നില്ലായെന്നും വിജി തമ്പി ചോദിച്ചു. സാധാരണക്കാരായ കച്ചവടക്കാർക്ക് വലിയ മാളുകൾ തിരിച്ചടിയാകുന്നുവെന്നും സർക്കാർ എന്തിനാണ് ഒരു പ്രത്യേക മതക്കാർക്ക് പരിഗണന നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു.

Read Also: ദുരവസ്ഥ, മകന് ജാമ്യം തേടി സ്റ്റേഷനിലെത്തിയ അമ്മയെ കൊണ്ട് മസാജ് ചെയ്യിച്ച് പോലീസ് ഉദ്യോഗസ്ഥന്: വീഡിയോ

എംഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്ന പി പി ശൈജലാണ് പിസി ജോർജിനെതിരെ പരാതി നൽകിയത്. ഹിന്ദു മഹാ പരിഷത്ത് തിരുവനന്തപുരത്ത് വെച്ച് നടത്തുന്ന ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്തു സംസാരിച്ച മുൻ എംഎൽഎ പിസി ജോർജ്, പ്രസംഗത്തിലുടനീളം മുസ്ലിം സമുദായത്തെ വർഗ്ഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവ്വം വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. ‘കച്ചവടം ചെയ്യുന്ന മുസ്ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവ്വം കലർത്തുന്നു, മുസ്‌ലിംകൾ അവരുടെ ജനസംഖ്യ വർദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു’- തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് പ്രസംഗത്തിൽ ഉടനീളം പി സി ജോർജ് പറഞ്ഞതെന്നും പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button