മുംബൈ: ശിവസേന ഹിന്ദുത്വ നിലപാടിനെ പിന്തുണച്ചിരുന്നുവെന്നും ആ നിലപാടില്‍ മാറ്റമില്ലെന്നും വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സൗഹൃദത്തിലാണെന്നും എന്നാല്‍, ബിജെപിയുമായി സഖ്യത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയും മോദിയെ പിന്തുണച്ചിരുന്നുവെന്നും അന്ന്, മോദിയെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തി കാട്ടിയിരുന്നില്ലെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.
‘ഗുജറാത്തിൽ നടന്ന കലാപത്തിന് പിന്നാലെ, മോദിയെ മാറ്റാനായി ക്യാമ്പയിന്‍ നടന്നിരുന്നു. ഒരു റാലിയില്‍ പങ്കെടുക്കാനായി ബോംബെയില്‍ എത്തിയ അദ്വാനി, മോദിയെ മാറ്റണോയെന്ന് ബാല്‍ താക്കറെയോട് ചോദിച്ചു. മോദിയെ തൊട്ടുപോകരുത് എന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി. മോദി പോയാല്‍ ഗുജാറത്തും പോകുമെന്ന് ബാല്‍ താക്കറെ അദ്വാനിയോട് പറഞ്ഞു. അന്ന് പ്രധാനമന്ത്രി പദത്തിലേക്ക് മോദിയെ ചിന്തിച്ചിരുന്നില്ല. മോദിയുമായി എനിക്കിപ്പോഴും ബന്ധമുണ്ട്. പക്ഷേ അതിനര്‍ത്ഥം വീണ്ടും സഖ്യമുണ്ടാക്കും എന്നല്ല,’ ഉദ്ധവ് താക്കറെ വ്യക്തമാക്കി.
Post Your Comments