കോട്ടയം: പി.സി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണം ഉയരുന്നതിനിടെ, മകന്‍ ഷോണ്‍ ജോര്‍ജ് ഫേസ്ബുക്കില്‍ കൈകൂപ്പുന്ന ഇമോജി പോസ്റ്റിട്ടിരുന്നു.എന്നാല്‍, ഇപ്പോള്‍ ആ പോസ്റ്റ് തിരുത്തിയെന്ന് കാണിച്ച് വീണ്ടും ഷോണ്‍ ജോര്‍ജ് രംഗത്ത് എത്തി.
പോസ്റ്റ് ഒന്ന് എഡിറ്റ് ചെയ്യുന്നുവെന്നും, കൈകൂപ്പിയ തന്നെ ചീത്തവിളിച്ചവര്‍ക്ക് നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയുള്ള ഇമോജിയാണ് മറുപടിയെന്നുമാണ് ഷോണ്‍ പോസ്റ്റ് തിരുത്തി ഇട്ടിരിക്കുന്നത്.
‘പോസ്റ്റ് ഒന്ന് എഡിറ്റ് ചെയ്യുന്നു. കൈകൂപ്പി പറഞ്ഞ എന്നെ, ഈ റംസാന്‍ മാസത്തില്‍ ചീത്ത വിളിച്ചവര്‍ക്കായി മാത്രം,’ എന്ന് കുറിച്ചാണ് നടുവിരല്‍ ഉയര്‍ത്തിയുള്ള ഇമോജി ഷോണ്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പി.സി ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്.
Post Your Comments