
കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ പൊലീസിന് മുൻപില്‍ ഹാജരാകാന്‍ സാവകാശം വേണമെന്ന് നടനും നിര്‍മ്മാതാവുമായ പ്രതി വിജയ് ബാബു. താനിപ്പോള്‍ ബിസിനസ് ആവശ്യത്തിനായുള്ള യാത്രയിലാണെന്നും മെയ് 19ന് പൊലീസിന് മുൻപില്‍ ഹാജരാകാമെന്നും വിജയ് ബാബു കൊച്ചി സിറ്റി പൊലീസിനെ അറിയിച്ചു. പോലീസ് നൽകിയ നോട്ടീസിന്, ഇമെയില്‍ വഴിയാണ് വിജയ് ബാബു മറുപടി നൽകിയത്.
മെയ് 18ന് നടന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് 19ന് ഹാജരാകാമെന്ന് നടൻ അറിയിച്ചത്. അതേസമയം, നടന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും ബലാത്സംഗക്കേസില്‍ ഹാജരാകുന്നതില്‍ ഒരു തരത്തിലും സാവാകാശം നല്‍കാനാവില്ലെന്നും പൊലീസ് മറുപടി നല്‍കി. കേസിന്റെ അന്വേഷണച്ചുമതലുയള്ള എറണാകുളം സൗത്ത് സിഐക്ക് മുന്നില്‍ ഉടൻ തന്നെ ഹാജരാകണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
ബസില്‍ സീറ്റ് കിട്ടിയില്ലെന്നാരോപിച്ച് യുവതികളുടെ തെറി വിളി: സ്റ്റേഷനിൽ പൊലീസിന് നേരെ അസഭ്യവര്‍ഷം
അതേസമയം, തുടര്‍ച്ചയായി ബലാത്സംഗം ചെയ്തതായാണ് നടി, വിജയ് ബാബുവിനെതിരെ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഒന്നരമാസത്തോളം പലയിടങ്ങളിൽവെച്ച് തനിക്ക് വലിയ ശാരീരിക, മാനസിക പീഡനമാണ് നേരിടേണ്ടി വന്നതെന്നും നടി പരാതിയിൽ വ്യക്തമാക്കുന്നു.
Post Your Comments