കണ്ണൂര്‍: പാനൂരില്‍ പിക്കപ്പ് വാനും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പിക്കപ്പ് ഡ്രൈവര്‍ക്കും ബൈക്ക് യാത്രക്കാരനുമാണ് പരിക്കേറ്റത്.
തിങ്കളാഴ്ച പുലര്‍ച്ചെ പാനൂര്‍ ടൗണ്‍ ജങ്ഷനിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട വാന്‍ സമീപത്ത് കൂടി പോകുകയായിരുന്ന ബൈക്കിലിടിച്ച് മറിയുകയായിരുന്നു.
Read Also : കഴിഞ്ഞ 122 വര്‍ഷത്തിനിടെ ഏറ്റവും ചൂട് കൂടിയത് ഏപ്രില്‍ മാസത്തില്‍ : സൂര്യാഘാതമേറ്റ് മരിച്ചത് 25 പേര്
നാലു റോഡുകള്‍ ചേരുന്ന ജങ്ഷനില്‍ ഇരുവാഹനങ്ങളും വേഗത്തിലെത്തിയതാണ് അപകടത്തിന് കാരണം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments