തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യു.സി.സി. ആവശ്യപ്പെട്ടുവെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഡബ്ല്യു.സി.സി. അംഗങ്ങളുമായി ചര്‍ച്ച നടത്തിയെന്നും, സർക്കാരിന് റിപ്പോർട്ട് പുറത്തു വിടുന്നതിൽ തടസ്സങ്ങൾ ഒന്നുമില്ലെന്നും പി രാജീവ് പറഞ്ഞു.
‘ഡബ്ല്യു.സി.സിയുമായി ചര്‍ച്ച നടത്തിയിരുന്നു. അവര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതിന് നിയമപരമായി യാതൊരു തടസ്സവും സര്‍ക്കാരിനില്ല. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നിയമവകുപ്പിന് കൈമാറിയിട്ടുണ്ട് ‘, ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.
അതേസമയം, മലയാള സിനിമയിൽ സ്ത്രീകൾക്കെതിരെ നടന്ന എല്ലാ അതിക്രമങ്ങളുടെയും ഒരു ചരിത്ര രേഖയായാണ് പലരും ഹേമ കമ്മറ്റി റിപ്പോർട്ടിനെ കണക്കാക്കുന്നത്. റിപ്പോർട്ട് പുറത്ത് വന്നാൽ പല മുഖംമൂടികളും അഴിഞ്ഞു വീഴുമെന്നാണ് പലരും വിശ്വസിക്കുന്നത്.
Post Your Comments