തിരുവനന്തപുരം: ലോകത്ത് ശാന്തിയും സമാധാനവും ഉറപ്പാക്കാന്‍ ഗുരുദര്‍ശനം ഉള്‍ക്കൊള്ളണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. യുദ്ധ സാഹചര്യങ്ങളും അധിനിവേശങ്ങളും കൊണ്ട് കലുഷിതമായ ഇന്നത്തെ ലോകത്ത് ഗുരുവിന്റെ പാതകൾ പുതു തലമുറ പിന്തുടരണമെന്നും, അതാണ് ശരിയായ മാർഗ്ഗമെന്നും അദ്ദേഹം പറഞ്ഞു.
Also Read:ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം കോക്കനട്ട് ബനാന ഇഡലി
‘സമാധാനവുമായി ബന്ധപ്പെട്ട് ശ്രീനാരായണ ഗുരുവിന്റെ ഏറ്റവും പ്രധാന ആശയമാണ്, ‘അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്ന് സുഖത്തിനായി വരേണം’ എന്നത് ആദ്ധ്യാത്മിക ഔന്നത്യവും മാനസിക സമചിത്തതയും നേടിയ കാലത്ത് പോലും വ്യക്തിപരമായ മാനസിക മനസമാധാനം അകലെയായിരുന്നു. ലോകം മുഴുവന്‍ നേടിയാലും ഒരു വ്യക്തി തിരിച്ചെത്തുന്നത് തന്റെ മനസിലേക്കാണ്. സംതൃപ്തമായ മനസിന് ഉടമയല്ലാത്തവന്‍ ലോകം കീഴടക്കിയതു കൊണ്ട് എന്തു നേട്ടം’, എം.എ.ബേബി ചോദിച്ചു.
അതേസമയം, ലോകത്തിനും മാനവരാശിക്കും സമാധാനം ഉറപ്പാക്കുന്ന ഗുരുദര്‍ശനം പാലിക്കേണ്ടത് നമ്മുടെ കടമയാണെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുല കണ്‍വെന്‍ഷനിലെ മന:സമാധാനവും ലോക സമാധാനവും എന്ന ചര്‍ച്ചയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
Post Your Comments