ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരണമടയുന്നത് ഹൃദ്രോഗവും ഹൃദയാഘാതവും മൂലമാണ്. ഒരു കാലത്ത് വാര്‍ദ്ധക്യത്തില്‍ ഉണ്ടാകുന്ന അസുഖം മാത്രമായി മുദ്രകുത്തപ്പെട്ടിരുന്ന ഹൃദ്രോഗം ചെറുപ്പക്കാരിലും കണ്ടുവരുന്നു. തെറ്റായ ജീവിതശൈലി, മദ്യപാനം, പുകവലി, പൊണ്ണത്തടി ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ടാണ് ഹൃദ്രോഗം ഉണ്ടാകുന്നത്.
ഹൃദ്രോഗത്തിന് മറ്റൊരു കാരണം രക്തധമനികളിലെ കൊഴുപ്പാണ്. ഹൃദ്രോഗം തടയാന്‍ ഏറ്റവും നല്ലൊരു മാര്‍ഗമാണ് വ്യായാമം. നടക്കുമ്പോള്‍ വേദന, ജോലികള്‍ ചെയ്യുമ്പോള്‍ നെഞ്ചത്ത് അസ്വസ്ഥകള്‍ എന്നിവയെല്ലാം ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളാണ്. നെഞ്ചിന്റെ നടുക്ക് ഭാരം കയറ്റിവച്ചതുപോലെയോ അല്ലെങ്കില്‍ എന്തോ കെട്ടിനില്‍ക്കുന്നതു പോലെയോ ഉള്ള അനുഭവമാണ് രോഗികള്‍ പറയാറുള്ളത്.
Read Also : എൽഐസി ഐപിഒ: രണ്ടിരട്ടി കവിഞ്ഞ് അപേക്ഷകർ
ഈ നെഞ്ചുവേദന നെഞ്ചിന്റെ നടുക്കല്ലാതെ തൊണ്ടയുടെ കുഴിയുടെ ഭാഗത്തേക്കോ പുറത്തേക്കോ ഇടതുകയ്യുടെ വശത്തേക്കോ പടരാം. ഇതും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. നെഞ്ചിന്റെ ഒരു പ്രത്യേക ഭാഗത്തു മാത്രം കുത്തുന്നതുപോലെ അനുഭവപ്പെടുന്ന വേദന ഹൃദയാഘാതത്തിന്റെ ലക്ഷണമല്ല. ഹൃദയാഘാതത്തിന്റെ ലക്ഷണം നെഞ്ചില്‍ മൊത്തത്തില്‍ അനുഭവപ്പെടുന്ന വേദനയാണ്.
നെഞ്ചുവേദന കൂടാതെ, ശക്തമായ വിയര്‍പ്പും ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്. നെഞ്ചുവേദനയോടൊപ്പമുള്ള വിയര്‍പ്പ് ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങളിലൊന്നാണ്. ഇതുകൂടാതെ, തളര്‍ച്ചയും ശ്വാസം മുട്ടലും അനുഭവപ്പെടാം. ഹൃദയാഘാതം ഉണ്ടാകുന്ന സമയത്ത് ഹൃദയത്തിന്റെ പമ്പിങ് കുറയാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് ബാക്കിയുള്ള അവയവങ്ങളിലേക്ക് ആവശ്യത്തിനുള്ള രക്തം എത്തിയില്ലെങ്കില്‍ രോഗിക്ക് തളര്‍ച്ചയായിട്ട് അനുഭവപ്പെടാം. ഈ പറഞ്ഞ ലക്ഷണങ്ങള്‍ എല്ലായ്‌പ്പോഴും ഉണ്ടാകണമെന്നില്ല.
Post Your Comments