മുംബൈ: ഐപിഎല്ലില്‍ സൺറൈസേഴ്സ് ഹൈദരാബാദിന്റെ സൂപ്പർ പേസർ ഉമ്രാൻ മാലിക്കിനെ പ്രശംസിച്ച് ന്യൂസിലൻഡ് മുൻ നായകൻ ഡാനിയേൽ വെട്ടോറി. ടി20 ലോകകപ്പിൽ ഉമ്രാനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയാൽ ലോകകപ്പിന്റെ അടുത്ത താരം അദ്ദേഹമായിരിക്കുമെന്ന് വെട്ടോറി പറയുന്നു.
‘ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിൽ ഇടംപിടിച്ചാൽ ഉമ്രാനായിരിക്കും ഇന്ത്യയുടെ പേസ് ആക്രമണത്തിന്റെ കുന്തമുന. 145ന് മുകളിൽ സ്ഥിരമായി പന്തെറിയുന്ന ഉമ്രാൻ മാലിക്ക് ഷൊയ്ബ് അക്തർ, ബ്രെറ്റ് ലീ, ഷോൺ ടെയ്റ്റ് എന്നീ താരങ്ങളുടെ നിരയിലാണ്’ വെട്ടോറി പറഞ്ഞു.
Read Also:- മുഖക്കുരു അകറ്റാൻ വെളുത്തുള്ളി
ഐപിഎല്ലിലെ പുതിയ താരോദയമാണ് ഉമ്രാൻ മാലിക്. ഇന്ത്യക്കായി അരങ്ങേറും മുൻപേ വിദേശതാരങ്ങളുടെയും പരിശീലകരുടെയും മനസ്സിൽ ഇടംനേടി കഴിഞ്ഞു. വേഗം കൊണ്ട് കഴിഞ്ഞ വർഷം തന്നെ ഉമ്രാൻ ശ്രദ്ധനേടിയിരുന്നു. ഇത്തവണ ഡെയ്ൽ സ്റ്റെയിനിന് കീഴിലെ പരിശീലനം കൂടുതൽ അപകടകാരിയാക്കി. വേഗത്തിനൊപ്പം മികച്ച ലൈനും മിന്നല്‍ യോർക്കറുകളും ഉമ്രാന് കൈവശമാക്കിക്കഴിഞ്ഞു. സീസണിൽ ഇതുവരെ ഒമ്പത് മത്സരങ്ങളിൽ 15 വിക്കറ്റ് നേടിയിട്ടുണ്ട്.
Post Your Comments