സിഡ്നി: ഓസ്ട്രേലിയയില്‍ ഉമ്രാന്‍ മാലിക് കളിക്കുന്നത് കാണാന്‍ ആഗ്രഹിച്ചിരുന്നതായി ഓസീസ് പേസ് ഇതിഹാസം ബ്രെറ്റ് ലീ. ഐപിഎല്ലില്‍ റോ പേസുകൊണ്ട് അമ്പരപ്പിച്ച ഉമ്രാന് ഓസ്ട്രേലിയയിലെ പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ തിളങ്ങാനാകും എന്നായിരുന്നു താരത്തിന്റെ വാദം. കൂടാതെ, ഓസ്ട്രേലിയൻ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്താത്ത കാമറൂണ്‍ ഗ്രീനിനെ കുറിച്ചും ലീ പറഞ്ഞു.
‘ഓസ്ട്രേലിയയില്‍ ഉമ്രാന്‍ മാലിക് കളിക്കുന്നത് കാണാന്‍ ആഗ്രഹിച്ചിരുന്നു. അതിനാല്‍ താരം ടി20 ലോകകപ്പിലില്ലാത്തത് എന്നെ ഞെട്ടിച്ചു. ടീം ഇന്ത്യക്കായി ഉമ്രാന്‍ മാലിക് കളിക്കേണ്ടിയിരുന്നതാണ്. ഓസ്ട്രേലിയക്കായി കാമറൂണ്‍ ഗ്രീനും കളിക്കണമായിരുന്നു’.
‘ഗ്രീന്‍ ടീമിലില്ലാത്തത് വിശ്വസിക്കാനാവുന്നില്ല. പേസും ബൗണ്‍സും നിര്‍ണായകമാണ്. എന്നാല്‍, മികച്ച പേസില്‍ മോശം ലെങ്‌തില്‍ ഡെത്ത് ഓവറുകളില്‍ പന്തെറിഞ്ഞാല്‍ വില കൊടുക്കേണ്ടിവരും. പേസ് നല്ലതാണ്, അതിനൊപ്പം തന്ത്രങ്ങള്‍ എങ്ങനെ നടപ്പാക്കുന്നു എന്നതും ബൗളര്‍മാര്‍ക്ക് പ്രധാനമാണ്’ ലീ പറഞ്ഞു.
Read Also:- സി. ദിവാകരനെതിരായ നടപടി പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം പുതിയ സംസ്ഥാന കൗണ്‍സില്‍ തീരുമാനിക്കും: കാനം രാജേന്ദ്രൻ
ഒക്ടോബര്‍ 23ന് പാകിസ്ഥാനെതിരെയാണ് ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ ആദ്യ മത്സരം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യ-പാക് പോരാട്ടം. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര പരിക്കേറ്റ് പുറത്തായതോടെ പകരക്കാരനായി മുഹമ്മദ് ഷമി സ്ക്വാഡിലെത്തുമെന്നാണ് സൂചനകള്‍. അതിനാല്‍ ഉമ്രാന്‍ മാലിക്ക് പ്രധാന സ്ക്വാഡിലെത്താന്‍ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments