ErnakulamKeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

‘അയാൾ സ്വയം മാറിനിൽക്കാം എന്ന കത്തുനൽകി, അതും താൽകാലികമായി.. അല്ലാതെ അയാൾക്കെതിരെ നടപടിയെടുത്തതല്ല’

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ ഒളിവില്‍ കഴിയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടിവില്‍ നിന്ന് ഒഴിവാക്കി. തന്നെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വിജയ് ബാബു കത്തു നല്‍കിയിരുന്നു

. നിരപരാധിത്വം തെളിയും വരെ മാറി നിൽക്കാമെന്ന വിജയ് ബാബുവിന്റെ നിർദ്ദേശം ‘അമ്മ’ ഭാരവാഹികള്‍ അംഗീകരിക്കുകയായിരുന്നു. ആരോപണം സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്നതിനാലാണ് മാറി നില്‍ക്കുന്നതെന്നും വിജയ് ബാബു കത്തില്‍ വ്യക്തമാക്കിയിരുന്നു.

‘സഭയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഈശോ ഇടപെട്ടു, ക്രിസംഘികളെന്ന് മുദ്രകുത്തുമ്പോള്‍ സന്തോഷിക്കണം’: ബിഷപ്പ് ഫ്രാങ്കോ

ഇപ്പോൾ, ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് തന്റെ പ്രതികരണവുമായി രംഗത്ത് വന്നത്. ഒളിവിൽ കഴിയുന്ന അയാളെ ബന്ധപെട്ടപ്പോൾ സ്വയം മാറിനിൽക്കാം എന്ന് വിജയ് ബാബു കാരുണ്യപൂർവം കത്തുനൽകിയതാണെന്നും അല്ലാതെ അയാൾക്കെതിരെ നടപടിയെടുത്തതല്ലെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.

ഹരീഷ് പേരടിയിടെ ഫേസ്ബുക്ക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഒളിവിൽ കഴിയുന്ന അയാളെ ബന്ധപെട്ടപ്പോൾ അയാൾ സ്വയം മാറിനിൽക്കാം എന്ന കത്തുനൽകി…അതും താൽകാലികമായി..അല്ലാതെ അയാൾക്കെതിരെ നടപടിയെടുത്തതല്ല..വിജയ്ബാബുവിന്റെ കാരുണ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button