
വര്‍ക്കല: പാളയംകുന്ന് കോവൂരില്‍ വീട്ടില്‍ കയറി കവര്‍ച്ച നടത്തിയ യുവാവ് അറസ്റ്റില്‍. പാളയംകുന്ന് കോവൂര്‍ ചേട്ടക്കാവ് പുത്തന്‍വീട്ടില്‍ അജിത്ത് (25) ആണ് അറസ്റ്റിലായത്.
ഏപ്രില്‍ 27-ന് രാത്രി 12 മണിക്കാണ് കേസിനാസ്പദമായ സംഭവം. പാളയംകുന്ന് കോവൂരിലെ അജ്മലിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ രണ്ടാം നിലയിലെ മുറിയിലുണ്ടായിരുന്ന ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കവേ ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. അപ്പോഴേക്കും പ്രതി അജ്മലിന്റെ മൊബൈല്‍ ഫോണും കൈക്കലാക്കി ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന്, മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് അയിരൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിനിടെ പെരുമാതുറയില്‍ നിന്നാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments