റിയാദ്: ഇഫ്താർ പദ്ധതിയിലൂടെ 34 രാജ്യങ്ങളിലെ 10 ലക്ഷം പേർക്ക് സഹായം എത്തിച്ചതായി സൗദി അറേബ്യ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ജനങ്ങൾക്കാണ് സൗദി സഹായം എത്തിച്ചത്. വിദേശ രാജ്യങ്ങളിലെ എംബസി മുഖേനയായിരുന്നു വിതരണം. 97,063 പേർക്ക് ഭക്ഷ്യോൽപന്നങ്ങളും 37,180 പേർക്ക് ഇഫ്താർ ഭക്ഷണവുമാണ് സൗദി എത്തിച്ചു നൽകിയത്.
Read Also: നമ്മുടെ രാജ്യത്തെ അമ്മയായാണ് നാം കാണുന്നത്, ‘ഭാരത് മാതാ’ എന്നാണ് വിളിക്കുന്നത്: അശ്വിനി കുമാർ ചൗബെ
10,60,475 പേർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്. ഇന്ത്യയിൽ 30,000 കുടുംബങ്ങൾക്കായി എത്തിച്ച ഭക്ഷ്യോൽപന്നങ്ങൾ 3 ലക്ഷം പേർക്ക് പ്രയോജനം ചെയ്യും. ഒരു കുടുംബത്തിന് ഒരു മാസത്തേക്കു ആവശ്യമായ സാധനങ്ങളാണ് നൽകിയതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Post Your Comments