ഹൈദരാബാദ്: നമ്മുടെ രാജ്യത്തെ അമ്മയായാണ് നാം കാണുന്നതെന്നും ‘ഭാരത് മാതാ’ എന്ന് വിളിക്കുന്നത് അതിന്റെ തെളിവാണെന്നും വ്യക്തമാക്കി കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബെ. മറ്റ് രാജ്യങ്ങളിൽ നിന്നും ഭാരതത്തെ വേർതിരിക്കുന്നത് ഇതാണെന്നും അശ്വിനി കുമാർ ചൗബെ കൂട്ടിച്ചേർത്തു. 10-ാം ഡിജിറ്റൽ ഹിന്ദു എൻക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈദരാബാദിലെ ഭാരത് നീതി ഓർഗനൈസേഷന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ചൗബെയെ കൂടാതെ മുതിർന്ന ബിജെപി നേതാവ് മുരളീധർ റാവു, പാർട്ടി എം.പി മനോജ് തിവാരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Also Read:ഈദുൽ ഫിത്തർ: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബി
ഹിമാലയൻ പർവതനിരകൾക്കും ഇന്ത്യൻ മഹാസമുദ്രത്തിനും മദ്ധ്യേ താമസിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നും, ഹിന്ദു എന്നത് ഒരു മതം എന്നതിലുപരി ഭൂമിശാസ്ത്രപരമായ സ്വത്വമാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യം വിജ്ഞാനത്താൽ സമ്പന്നമാണെന്നും അറിവിന്റെ നാടാണെന്നുമുള്ള വസ്തുത പല വിദേശ പണ്ഡിതന്മാർ പോലും അംഗീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഇന്ത്യക്കാരായതിൽ നാമോരോരുത്തരും അഭിമാനിക്കണമെന്നും ചേർത്തുപറഞ്ഞു.
‘ഹിന്ദുയിസം ഒരു ജീവിതരീതിയാണ്. ‘ഹിന്ദു’ എന്ന വാക്കിനെ ഒരിക്കലും അതിരു നിശ്ചയിക്കരുത്. ഹിന്ദു എന്നത് ഭൂമിശാസ്ത്രപരമായ ഒരു സ്വത്വമാണ്. ഹിമാലയത്തിനും ഇന്ത്യൻ മഹാസമുദ്രത്തിനും മദ്ധ്യേ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണ്. ഊർജ്ജസ്വലമായ ജനാധിപത്യത്തിന്റെ ഉദാഹരണമാണ് ഇന്ത്യ. അത് ലോകം അംഗീകരിച്ചതാണ്. നമ്മുടെ രാജ്യത്തെ അമ്മയായാണ് നാം കാണുന്നത്. ‘ഭാരത് മാതാ’ എന്ന് വിളിക്കുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നും ഭാരതത്തെ വേർതിരിക്കുന്നതും ഇതുകൊണ്ട് തന്നെ’, അദ്ദേഹം പറഞ്ഞു.
Post Your Comments