KeralaLatest NewsNews

പി.സി ജോര്‍ജിന് ഹിന്ദു ഐക്യവേദിയുടെ പൂര്‍ണ പിന്തുണ,പി.സിയുടെ അറസ്റ്റ് ചില സത്യങ്ങള്‍ പറഞ്ഞതിന്: കെ.പി ശശികല ടീച്ചര്‍

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ പി.സി ജോര്‍ജിന് ഹിന്ദു ഐക്യവേദിയുടെ പൂര്‍ണ പിന്തുണയെന്ന് കെ.പി ശശികല ടീച്ചര്‍. ചില സത്യങ്ങള്‍ പറഞ്ഞതിനാണ് പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജിഹാദികള്‍ക്ക് കീഴ്പ്പെട്ട ഭരണകൂടമാണ് കേരളത്തിലുള്ളതെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

Read Also:പിണറായിയുടെ കണ്ണിലുണ്ണിയാണ് പി സി, അര്‍ദ്ധമനസ്സോടെയാണ് നടപടി സ്വീകരിച്ചത്: കെ. സുധാകരന്‍ എം.പി

‘സമൂഹത്തിന്റെ ആശങ്കകള്‍ പങ്കുവയ്ക്കുക എന്ന ഉത്തരവാദിത്വം നേതാക്കള്‍ക്കുണ്ട്. ആശങ്കകള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് കാര്യങ്ങള്‍ പറയുന്നത്. വാര്‍ത്തകള്‍ അറസ്റ്റിലേയ്ക്ക് ചുരുക്കി പി.സി ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ തേച്ചുമായ്ച്ചുകളയാനാണ് സര്‍ക്കാരിന്റെ ശ്രമം’,ശശികല ടീച്ചര്‍ പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെ ഈരാട്ടുപേട്ടയിലെ വീട്ടിലെത്തിയാണ് പി.സി ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍, പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു നടപടി.

‘ടിപ്പു തികഞ്ഞ വര്‍ഗീയവാദിയാണെന്നും മുസ്ലീങ്ങള്‍ അല്ലാത്തവരെ കൊന്നൊടുക്കുകയായിരുന്നുവെന്നും ലൗ ജിഹാദ് കേരളത്തില്‍ ഉണ്ടെന്നും ഉള്‍പ്പെടെയുളള കാര്യങ്ങളാണ് പി.സി ജോര്‍ജ് തന്റെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. തന്റെ പ്രസ്താവനകളുടെ പേരില്‍ ആരെങ്കിലും തൂക്കിക്കൊല്ലാന്‍ വിധിക്കുമോയെന്ന് നോക്കട്ടെയെന്നും പി.സി ജോര്‍ജ് വെല്ലുവിളിച്ചിരുന്നു.

തുടര്‍ന്ന്, പരാമര്‍ശം വിദ്വേഷ പ്രചാരണമായിരുന്നുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ്, പി.സി ജോര്‍ജിനെതിരെ കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button