KeralaLatest NewsIndiaNews

സാദിഖലി തങ്ങളെ അറസ്റ്റ് ചെയ്യുമോ? പി.സി കുർബാന അർപ്പിക്കുന്നത് തടസ്സപ്പെടുത്തിയുള്ള അറസ്റ്റ് ആരുടെ ആവശ്യം? – സന്ദീപ്

ആലപ്പുഴ: മതവിദ്വേഷ പ്രസംഗത്തിൽ പി.സി ജോർജിനെതിരായ സർക്കാർ നീക്കത്തിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി വക്താവ് സന്ദീപ് വാചസ്പതി രംഗത്ത്. മുസ്‌ലിം ലീഗിനെ ഇടത് മുന്നണിയിലെത്തിക്കുക എന്ന ലക്ഷ്യത്തിന് ആക്കം കൂട്ടാനാണ് പി.സിയെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. ഹാഗിയ സോഫിയ വിഷയത്തിൽ ക്രൈസ്‌തവ സമുദായത്തെ കുത്തിനോവിച്ചു കൊണ്ട് ലേഖനമെഴുതിയ സാദിഖലി തങ്ങൾക്കെതിരെ ഇതേ നിലപാട് സ്വീകരിക്കാൻ പിണറായി വിജയൻ തയ്യാറാകുമോ എന്നും, സാദിഖലി തങ്ങളെ അറസ്റ്റ് ചെയ്യാൻ ഇടത് സർക്കാർ തയ്യാറാകുമോയെന്നും സന്ദീപ് വാചസ്പതി ചോദിക്കുന്നു.

സന്ദീപ് വാചസ്പതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരിൽ പിസി ജോർജിനെ അറസ്‌റ്റു ചെയ്ത നടപടി മുസ്ലീം ലീഗിനെ പ്രീണിപ്പിക്കാൻ ഉദ്ദേശിച്ചുള്ളത് മാത്രമാണ് . മുസ്‌ലിം ലീഗിനെ ഇടത് മുന്നണിയിലെത്തിക്കുക എന്ന ലക്ഷ്യത്തിന് ആക്കം കൂട്ടാനാണ് പിസിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്‌ . ഹാഗിയ സോഫിയ വിഷയത്തിൽ ക്രൈസ്‌തവ സമുദായത്തെ കുത്തിനോവിച്ചു കൊണ്ട് ലേഖനമെഴുതിയ സാദിഖലി തങ്ങൾക്കെതിരെ ഇതേ നിലപാട് സ്വീകരിക്കാൻ പിണറായി വിജയൻ തയ്യാറാകുമോ ? സാദിഖലി തങ്ങളെ അറസ്റ്റ് ചെയ്യാൻ ഇടത് സർക്കാർ തയ്യാറാകുമോ ? അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഈ നടപടി കേരളത്തിലെ ക്രൈസ്‌തവ നേതൃത്വത്തെ ലക്‌ഷ്യം വച്ചുള്ളതാണ് . പാലാ ബിഷപ്പിനെതിരായും നീങ്ങിയത് ഇതേ വർഗീയ ശക്തികളായിരുന്നു . ക്രൈസ്‌തവർ അവരുടെ ആശങ്കകൾ തുറന്ന് പ്രകടിപ്പിക്കുന്നതിനെ മുളയിലേ നുള്ളുക എന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നത്‌ . മറുവശത്ത് മുസ്ലിം ലീഗ് ആയതിനാൽ കോൺഗ്രസ്സും ക്രൈസ്‌തവ നേതൃത്വത്തെ പിറകിൽ നിന്ന് കുത്തുകയാണ്‌ .

എല്ലാ ഞായാറാഴ്ചയും പുലർച്ചെ പള്ളിയിൽ പോയി കുർബാന അർപ്പിക്കുന്നതാണ് പിസി ജോർജിന്റെ പതിവെന്ന് എല്ലാവർക്കുമറിയാം . അത് തടസ്സപ്പെടുത്താനായി പുലർച്ചെ ഉള്ള അറസ്റ്റ് ആരുടെ ആവശ്യമാണ് . ? പിസി ജോർജിനെ പോലെ തല മുതിർന്ന നേതാവ് വിളിച്ചാൽ പോലീസ് സ്റ്റേഷനിൽ ഹാജരാകുമെന്നിരിക്കെ കൊലക്കേസ് പ്രതിയെപോലെ പുലർച്ചെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തത് മാധ്യമങ്ങൾക്ക് ദൃശ്യപരതയുണ്ടാക്കി മതഭീകരവാദികളുടെ കയ്യടി നേടുക എന്ന ലക്ഷ്യത്തോടെയാണ് . സ്വന്തം അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിൽ പിസി ജോർജെന്ന തലമുതിർന്ന നേതാവിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിക്കുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button