Latest NewsKeralaNattuvarthaNews

യൂസഫ്‌ അലി വളരെ മാന്യന്‍; യൂസഫ്‌ അലിയ്ക്കെതിരെ പറഞ്ഞത് പിന്‍വലിച്ച്‌ പി സി ജോര്‍ജ്ജ്

തിരുവനന്തപുരം: പ്രമുഖ വ്യവസായി യൂസഫ് അലിയ്ക്കെതിരെ ഉയർത്തിയ വിവാദ പരാമർശങ്ങൾ പിൻ‌വലിച്ച് പി.സി ജോർജ്. എന്നാൽ, മറ്റ് കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും, മുസ്ലിം തീവ്രവാദികള്‍ക്കുള്ള പിണറായി വിജയന്റെ റമദാന്‍ സമ്മാനമാണ് തന്റെ അറസ്റ്റെന്നും ജോര്‍ജ്ജ് പറഞ്ഞു.

Also Read:‘എന്റെ ഇത്തവണത്തെ യൂറോപ്യൻ സന്ദർശനത്തിന് ഒരു പ്രത്യേകതയുണ്ട്…….’ : പ്രധാനമന്ത്രി നരേന്ദ്രമോദി

‘ഞാന്‍ പറഞ്ഞ കാര്യങ്ങളിലെല്ലാം ഉറച്ചുനില്‍ക്കുന്നു. തെറ്റ് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ പിന്‍വലിച്ചിട്ടുണ്ട്. എനിക്ക് അതില്‍ മടിയില്ല. ഹിന്ദു മഹാസമ്മേളനത്തില്‍ മുസ്ലിം തീവ്രവാദികളുടെ വോട്ട് എനിക്ക് വേണ്ട എന്നാണ് പറഞ്ഞത്. ഇന്ത്യാ രാജ്യത്തെ സ്നേഹിക്കാത്ത മുസ്ലിമിന്റെയും ക്രിസ്ത്യാനിയുടെയും ഹിന്ദുവിന്റെയും വോട്ട് വേണ്ടെന്ന് പറഞ്ഞ ഞാനെങ്ങനെ വര്‍ഗീയവാദിയാകും? പി.സി ചോദിച്ചു.

‘ഹിന്ദു മഹാസമ്മേളന പരിപാടിയില്‍ വച്ച് ഒരു കാര്യം പറഞ്ഞപ്പോൾ മനസിലിരുന്ന ആശയമല്ല പുറത്തു വന്നത്. യൂസഫ് അലി വളരെ മാന്യനാണ്. പിണറായി സര്‍ക്കാര്‍ റിലയന്‍സിന്റെ ഔട്ട്ലെറ്റ് തുടങ്ങാന്‍ നീക്കം നടത്തുന്നതിനെ ഞാന്‍ എതിര്‍ത്തിരുന്നു. അതുപോലെ യൂസഫ് അലി ഇങ്ങനെ മാള്‍ തുടങ്ങിയാല്‍ മനുഷ്യന്മാരെല്ലാം അവിടെ കയറി ചെറുകിട കച്ചവടക്കാരെല്ലാം പട്ടിണിയാകുമെന്ന് പറയാനാണ് ശ്രമിച്ചത്. ഹിന്ദുവും ക്രിസ്ത്യാനിയും എന്നില്ല, എല്ലാവരും അവിടെ പോകും. മുസ്ലിംകളാണ് കൂടുതല്‍ പോകുന്നത്. അതുകൊണ്ട്, യൂസഫ് അലിയുടെ ഈ സ്ഥാപനത്തില്‍ കയറരുത്, സാധാരണക്കാരുടെ സ്ഥാപനത്തില്‍ കയറണമെന്നാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്. അത് യൂസഫ് അലിക്ക് എതിരല്ല. അദ്ദേഹത്തെ അപമാനിക്കാനും ഉദ്ദേശിക്കുന്നില്ല. യൂസഫ് അലിക്കെതിരെ പറഞ്ഞത് ഞാന്‍ പിന്‍വലിക്കുകയാണ്’, പി.സി ജോര്‍ജ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button