
ലക്‌നൗ: ഈദ് അല്‍ ഫിത്വറും അക്ഷയ തൃതീയയും മെയ് മൂന്നിന് വരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഖാര്‍ഗോണില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. യുപിയിലെ മീററ്റില്‍ ഘോഷയാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇതിന് പുറമെ തലസ്ഥാനമായ ലക്‌നൗവില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
Read Also : ‘തിരുവനന്തപുരം എയിംസ് ലഭിക്കാതെ പോയത് സംസ്ഥാന സർക്കാരും കേന്ദ്രവും കാരണം’ : വിമർശനവുമായി ശശി തരൂർ
മെയ് 2 അല്ലെങ്കില്‍ മെയ് 3 നാകും ഇവിടെ ഈദ് ആഘോഷിക്കുക. ഹൈന്ദവരുടെ അക്ഷയ തൃതീയയും മെയ് 3 നാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഒരേ ദിവസം വരുന്ന ഉത്സവങ്ങള്‍ക്ക് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്. ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍, തുടങ്ങി നിരവധി സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത സുരക്ഷാ വലയത്തിലാണ് യു.പി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, രണ്ട് വര്‍ഷത്തിന് ശേഷമാണ് ഈദ് ആഘോഷിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍, ഈദ് നമസ്‌കാരത്തിന് തലസ്ഥാനമായ ലക്‌നൗവില്‍ സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രാര്‍ഥനയിലും പോലീസ് ജാഗ്രത പാലിച്ചു.
ഈദിന് തലേന്ന് ഹാഷിംപുര മേഖലയില്‍ ജാഗരണ്‍ സംഘടിപ്പിക്കാന്‍ പദ്ധതിയിടുന്ന സംഘടനകള്‍ക്ക് പോലീസ് അനുമതി നല്‍കിയിട്ടില്ല. അക്ഷയ തൃതീയയിലും പരശുരാമ ജയന്തിയിലും ഒരു പരിപാടിയും സംഘടിപ്പിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല.
ഈദ് പ്രമാണിച്ച് പൂനെയില്‍ ആഘോഷങ്ങള്‍ നടത്തേണ്ടതില്ലെന്നാണ് പള്ളി കമ്മിറ്റികളുടെ തീരുമാനം. പൂനെയിലെ അഞ്ച് പള്ളികളുടെയും മറ്റ് മുസ്ലീം സമുദായാംഗങ്ങളുടെയും അധികാരികള്‍ ഈദ് ആഘോഷങ്ങളില്‍ ഡിജെ സംഗീതം പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments