KeralaLatest NewsNews

ആ ഒറ്റ തുള്ളി മരുന്നിന്റെ ഫോര്‍മുല പറഞ്ഞ് തരൂ,പിന്നെ 75,000 കോടി രൂപയുടെ കോണ്ടം ബിസിനസിന്റെ ആവശ്യമില്ല: ഡോ നെല്‍സണ്‍

കോട്ടയം: മുസ്ലിം വ്യാപാരികള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ കലര്‍ത്തുണ്ടെന്ന പിസി ജോര്‍ജിന്റെ പ്രസ്താവന, വിവാദം ആളിക്കത്തുന്നു. വിഷയത്തില്‍ പി.സി ജോര്‍ജിനെ പരിഹസിച്ച് ഡോ നെല്‍സണ്‍ ജോസഫ് രംഗത്ത് എത്തി.

Read Also: പി.സി ജോര്‍ജിനെ ചങ്ങലക്കിടണം, ഷോണ്‍ ജോര്‍ജിന് യൂത്ത് കോണ്‍ഗ്രസിന്റെ കത്ത്

കോണ്ടം, വിത്‌ഡ്രോവല്‍ മെത്തേഡ് തുടങ്ങി ഗര്‍ഭ നിരോധനത്തിനായി പല പഴികളാണ് ശാസ്ത്ര ലോകത്ത് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും, പി.സി ജോര്‍ജ് പറയുന്ന ഒറ്റത്തുള്ളിയുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായല്ലോ എന്നുമാണ് ഡോക്ടര്‍ പരിഹാസ രൂപേണ ചോദിക്കുന്നത്.

കോണ്ടത്തിന്റെ ഗ്ലോബല്‍ മാര്‍ക്കറ്റ് മാത്രം 75,000 കോടി രൂപയാണ്. ഒറ്റത്തുള്ളിയുടെ ഫോര്‍മുല പറഞ്ഞു തന്നാല്‍ ശാസ്ത്ര കണ്ടെത്തലിനുള്ള നോബേല്‍ പുരസ്‌കാരം പങ്കിടാമെന്നും ഡോക്ടര്‍ പരിഹസിച്ചു.

നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്,

‘അല്ല, വെറും അക്കാദമിക് താല്‍പര്യം മാത്രം. ഹോട്ടലില്‍ വച്ചിരിക്കുന്ന, ചായയില്‍ ഒരു തുള്ളി ഒഴിച്ചാല്‍ പിന്നെ പിള്ളേരുണ്ടാവില്ലാത്ത ആ മരുന്ന് ഏതാന്ന് ഒന്നറിയണം. വിത്‌ഡ്രോവല്‍ മെതേഡ്, കോണ്ടം, കോപ്പര്‍ ടി, കോണ്ട്രാസെപ്റ്റീവ് പില്‍, ഇഞ്ചക്ഷന്‍. പിന്നെ അതുക്കും മേലെ വാസക്ടമിയും ട്യൂബെക്ടമിയും പോലെ പെര്‍മനന്റായ വഴികളും. പിള്ളേരുണ്ടാവാതിരിക്കാന്‍ ഇത്രയും വഴികള്‍ മിനിമം പയറ്റുന്നുണ്ട് ലോകത്ത്. ഇനിയുമുണ്ട്, പക്ഷേ അതല്ലല്ലോ നമ്മുടെ ടോപ്പിക്. ഇതില്‍ കോണ്ടത്തിന്റെ ഗ്ലോബല്‍ മാര്‍ക്കറ്റ് മാത്രം 9.9 ബില്യണ്‍ ഡോളറായിരുന്നെന്ന് എങ്ങോ വായിച്ചിരുന്നു. എന്ന് വച്ചാല്‍ 75,000 ചില്വാനം കോടി രൂപ. അതിനൊക്കെ ഒരു സിമ്പിള്‍ സൊല്യൂഷനാവുമല്ലോ ഈ ഒറ്റത്തുള്ളിയില്‍ സംഗതി ക്ലീനാക്കുന്ന ഐറ്റം. പറ, അതിന്റെ ഫോര്‍മുല പറ. നൊബേല്‍ നമുക്ക് ഫിഫ്റ്റി ഫിഫ്റ്റി അടിക്കാന്ന്’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button