Latest NewsKeralaNews

ഡി.വൈ.എഫ്‌.ഐ. സംസ്ഥാന കമ്മിറ്റിക്ക് ​പുതുനേതൃത്വം: കമ്മിറ്റിയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധിയും

പത്തനംതിട്ട: ഡി.വൈ.എഫ്‌.ഐ. സംസ്ഥാന പ്രസിഡന്റായി വി വസീഫിനെയും സെക്രട്ടറിയായി വി.കെ സനോജിനെയും തെരഞ്ഞെടുത്തു. പത്തനംതിട്ടയിൽ ചേർന്ന സംസ്ഥാന സമ്മേളനമാണ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. അരുൺ ബാബു ആണ് ട്രഷറർ.

സംസ്ഥാന കമ്മിറ്റിയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധിയും ഇടംപിടിച്ചു. ചങ്ങനാശ്ശേരിയില്‍ നിന്നുള്ള ലയ മരിയ ജെയ്‌സണ്‍ ആണ് സംസ്ഥാന സമിതിയില്‍ ഇടം നേടിയത്.
പുതിയ പ്രസിഡന്റ് വസീഫ് കോഴിക്കോട് സ്വദേശിയാണ്. നിലവിൽ എഫ്.എം.എച്ച്.എസ്.എസ് വിഭാഗത്തിൽ ഹയർ സെക്കൻഡറി അധ്യാപകൻ ആണ് വസീഫ്. സി.പിഐ. എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായും കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിൽ പ്രസിഡൻ്റ് ആയും ചുമതല നിർവഹിക്കുന്നു.

എ.എ റഹീം അഖിലേന്ത്യ പ്രസിഡന്റായതിനെ തുടർന്ന്‌ ഡിസംബറിലാണ്‌ സനോജ്‌ സംസ്ഥാന സെക്രട്ടറി പദവിയിലേക്ക്‌ എത്തിയത്‌. നിലവിൽ ഡി.വൈ.എഫ്‌.ഐ. കേന്ദ്ര കമ്മിറ്റിയംഗമാണ്‌  സനോജ്‌. ഡി.വൈ.എഫ്‌.ഐ. കണ്ണൂർ ജില്ലാ സെക്രട്ടറിയായും എസ്‌.എഫ്‌.ഐ. സംസ്ഥാന വൈസ്‌ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്‌.

25 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിനെയും 90 അംഗ സംസ്ഥാന കമ്മിറ്റിയേയുമാണ് പത്തനംതിട്ടയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ തെരഞ്ഞെടുത്തത്. നിലവിലെ പ്രസിഡന്റ് എസ് സതീഷ്, ചിന്ത ജെറോം, കെ.യു ജനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button