കൊച്ചി: പി.സി ജോര്‍ജിന് മതഭാന്താണെന്ന് യൂത്ത് കോണ്‍ഗ്രസ്. ജോര്‍ജിനെ ചങ്ങലക്കിടാന്‍ കുടുംബക്കാര്‍ തയ്യാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് എന്‍.എസ് നുസൂര്‍ പറഞ്ഞു. മുസ്ലിം വിരുദ്ധ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍, പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന് എഴുതിയ തുറന്ന കത്തിലാണ് നുസൂറിന്റെ വാക്കുകള്‍.
Read Also: സ്വകാര്യ സ്ഥാപനത്തില്‍ ജോലി എന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച കാര്‍ത്തിക ലഹരിമരുന്നിന് അടിമ
‘പൂഞ്ഞാറില്‍ തോറ്റത് കയ്യിലിരുപ്പ് കൊണ്ടാണ്. അതിന് കേരളത്തിലുള്ള എല്ലാവരും അദ്ദേഹത്തെ സഹിക്കണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ല. വര്‍ഗീയതക്കെതിരെ യുവാക്കള്‍ എല്ലാകാലത്തും നിലപാട് എടുക്കാനുള്ളവരാണ്. താങ്കളും അതിന് എതിരാകില്ലെന്ന് വിശ്വസിക്കുന്നു. താങ്കളുടെ പിതാവ് ഇന്നലെ ഹിന്ദു മഹാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗം കേള്‍ക്കുകയുണ്ടായി. പ്രായമാകുമ്പോള്‍ പിതാക്കന്മാര്‍ പലതും വിളിച്ച് പറയും. അത് ഏറ്റവുമധികം ബാധിക്കുന്നത് മക്കളെയായിരിക്കും’, നൂസൂര്‍ ഷോണ്‍ ജോര്‍ജിന് എഴുതിയ കത്തില്‍ പറയുന്നു.
Post Your Comments