WayanadKeralaNattuvarthaLatest NewsNews

വയനാട്ടിലെ ഹോംസ്റ്റേയില്‍ അഞ്ചംഗ സംഘം യുവതിയെ പീഡിപ്പിച്ചെന്ന് പരാതി

അമ്പലവയലില്‍ രണ്ട് മാസം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ഇന്ത്യന്‍ ഹോളിഡേ ഹോംസ്റ്റേയിലാണ് സംഭവം

അമ്പലവയല്‍: അമ്പലവയലിലെ ഹോംസ്റ്റേയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കര്‍ണാടക സ്വദേശിനിയാണ് കൂട്ടബലാത്സംഗത്തിനിരയായത്.

അമ്പലവയലില്‍ രണ്ട് മാസം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ഇന്ത്യന്‍ ഹോളിഡേ ഹോംസ്റ്റേയിലാണ് സംഭവം. ഹോം സ്റ്റേയില്‍ അതിക്രമിച്ചെത്തിയ അഞ്ചംഗ സംഘം യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

Read Also : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നാളെയോടെ അവസാനിക്കും: വൈദ്യുതി ഉപഭോഗം കുറച്ച് സഹകരിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കര്‍ണാടകയില്‍ നിന്ന് യുവതിയെ ജോലിക്ക് കൊണ്ടുവന്ന ഹോം സ്റ്റേ നടത്തിപ്പുകാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബത്തേരി സ്വദേശി ഷിധിന്‍, പുല്‍പള്ളി സ്വദേശി ജോജോ കുര്യാക്കോസ്, വാകേരി സ്വദേശി വിജയന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button