ഉപഭോക്താക്കൾക്കായി വാട്സ്ആപ്പിൽ പുതിയ അപ്ഡേഷനുകൾ എത്തുന്നതായി സൂചന. കമ്മ്യൂണിറ്റി ഫീച്ചറുകളിലാണ് പ്രധാനമായും മാറ്റങ്ങൾ വരുന്നത്.
ഗ്രൂപ്പിലുള്ള കൂടുതൽ ആളുകൾക്ക് വോയിസ് ഫീച്ചറുകൾ, അഡ്മിൻ ഡിലീറ്റ്, വലിയ ഫയലുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷൻ എന്നിങ്ങനെയാണ് പുതിയ അപ്ഡേറ്റുകളിൽ പ്രതീക്ഷിക്കുന്നത്.
2 ജിബി വരെയുള്ള ഫയലുകൾ ഷെയർ ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറുകളാണ് നിലവിൽ പരീക്ഷിച്ചു കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അർജൻറീന പോലുള്ള തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ആപ്പിന്റെ ബീറ്റ ഉപഭോക്താക്കൾക്കാണ് ഇത്തരത്തിലുള്ള ഫീച്ചറുകൾ പരീക്ഷിക്കുവാൻ ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നത്.
ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്സ്ആപ്പ്. പുതിയ അപ്ഡേഷനുകൾ വരുന്നത് വഴി വാട്സ്ആപ്പിന്റെ സ്വീകാര്യത കൂട്ടാൻ സാധിക്കും.
Post Your Comments