പാട്ന: പൊലീസ് ഔട്ട്പോസ്റ്റില്‍ എസ്.ഐയെ സ്ത്രീ മസാജ് ചെയ്യുന്ന വീഡിയോ വൈറലായി. ബീഹാറിലാണ് സംഭവം. പൊലീസിനാകെ നാണക്കേടായതോടെ, എസ്‌ഐയ്ക്ക് എതിരെ പൊലീസ് നടപടിയെടുത്തു. ദര്‍ഹാര്‍ പോലീസ് ഔട്ട്പോസ്റ്റിലെ എസ്.ഐ ശശിഭൂഷണ്‍ സിന്‍ഹയ്‌ക്കെതിരെയാണ് അധികൃതര്‍ നടപടിയെടുത്തത്. ശശിഭൂഷണെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും സംഭവത്തില്‍ വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തു.
Read Also : പ്രീപ്രൈമറി തലം മുതൽ കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും: മന്ത്രി വി അബ്ദു റഹ്മാൻ
കഴിഞ്ഞ ദിവസമാണ്,നൗഹാട്ട പൊലീസ് സ്റ്റേഷന് കീഴിലെ ദര്‍ഹാര്‍ പൊലീസ് ഔട്ട്പോസ്റ്റില്‍ എസ്.ഐയായ ശശിഭൂഷണ്‍ സിന്‍ഹയെ ഒരു സ്ത്രീ മസാജ് ചെയ്യുന്ന വീഡിയോ പുറത്തുവന്നത്. ഒരു സ്ത്രീ അര്‍ധ നഗ്‌നനായ എസ്.ഐയ്ക്ക് മുന്നിലിരിക്കുകയും മറ്റൊരു സ്ത്രീ അദ്ദേഹത്തിന് മസാജ് ചെയ്യുന്നതുമായ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഔട്ട്പോസ്റ്റില്‍ തന്റെ മുറിയില്‍വെച്ചാണ് എസ്.ഐ സ്ത്രീയെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചത്. മസാജ് ചെയ്തിരുന്ന സ്ത്രീ ഒരു പീഡനക്കേസിലെ പ്രതിയുടെ അമ്മയാണെന്നാണ് റിപ്പോര്‍ട്ട്.
മസാജിംഗിനിടെ എസ്.ഐ അഭിഭാഷകനോട് സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഈ സ്ത്രീ ഒരു പാവമാണെന്നും ആധാര്‍ കാര്‍ഡുമായി കോടതിയില്‍ വരുമെന്നും സഹായിക്കണമെന്നുമാണ് എസ്.ഐ അഭിഭാഷകനോട് ഫോണില്‍ പറഞ്ഞിരുന്നത്. പീഡനക്കേസിലെ പ്രതിയുടെ ജാമ്യത്തിനായി തന്റെ പോക്കറ്റില്‍ നിന്നാണ് പതിനായിരം രൂപ മുടക്കുന്നതെന്നും ഇയാള്‍ പറഞ്ഞിരുന്നു.
Post Your Comments