Latest NewsNewsIndia

വാട്സാപ്പ് വീഡിയോ കോളിനിടെ അശ്ലീല വീഡിയോ പകർത്തി പണം തട്ടി: യുവതിക്കെതിരെ കേസെടുത്ത് പോലീസ്

മുംബൈ: വാട്സാപ്പ് വീഡിയോ കോളിനിടെ അശ്ലീല വീഡിയോ പകർത്തി, ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ യുവതിക്കെതിരെ പോലീസ് കേസ്. വീഡിയോ പരസ്യപ്പെടുത്താതിരിക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ട് മദ്ധ്യവയസ്കനെ ഭീഷണിപ്പെടുത്തി 10,000 രൂപയാണ് യുവതി തട്ടിയെടുത്തത്. ഐടി ആക്ടും ഐപിസിയിലെ വിവിധ വകുപ്പുകളും ചേർത്താണ് യുവതിക്കെതിരെ പോലീസ് കേസെടുത്തത്.

സോഷ്യൽ മീഡിയയിലൂടെ ഇയാളെ പരിചയപ്പെട്ട യുവതി പിന്നീട് മൊബൈൽ നമ്പർ പങ്കുവെയ്ക്കുകയായിരുന്നു. തുടർന്ന് വീഡിയോ കാൾ എത്തി. വീഡിയോയിൽ നഗ്നയായ, യുവതി അശ്ലീല പ്രവൃത്തികളിൽ ഏർപ്പെടുകയും അതേപോലെ ചെയ്യാനായി പരാതിക്കാരനോട് ആവശ്യപ്പെടുകയുമായിരുന്നു. ഇയാൾ യുവതിയെ അനുസരിച്ചു.

കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 99 കേസുകൾ

പിന്നീട്, വീഡിയോ അയച്ചശേഷം 5000 രൂപ ആവശ്യപ്പെട്ട് യുവതി ഭീഷണി മുഴക്കിയപ്പോഴാണ് വീഡിയോ റെക്കോർഡ് ചെയ്‌തതായി ഇയാൾക്ക് മനസ്സിലായത്. ആദ്യ തവണ 5000 രൂപ നൽകിയ ശേഷം വീണ്ടും യുവതി 5000 രൂപ ആവശ്യപ്പെട്ടു. അപ്പോഴും പരാതിക്കാരൻ പണം നൽകി. പിന്നീട്, മൂന്നാമതും 10,000 രൂപ ആവശ്യപ്പെട്ട് യുവതി സമീപിച്ചപ്പോഴാണ് ഇയാൾ പോലീസിൽ പരാതിപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button