റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. വെള്ളിയാഴ്ച്ച 99 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 151 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള ഒരു മരണമാണ് സൗദിയിൽ വെള്ളിയാഴ്ച്ച റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Read Also: വാണിജ്യ, ടൂറിസം മേഖലകളുടെ പ്രവർത്തനം 100 ശതമാനം ശേഷിയിലേക്ക് ഉയർത്തും: തീരുമാനവുമായി അബുദാബി
7,53,902 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,41,450 പേർ രോഗമുക്തി നേടി. 9,086 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 45 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Post Your Comments