ന്യൂഡൽഹി: രാജ്യത്തെ ജുഡീഷ്യൽ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടതികളിലെ ഒഴിവുകൾ നികത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Read Also: ബലാത്സംഗ കേസ്: വേണ്ടി വന്നാൽ വിജയ് ബാബുവിനെ വിദേശത്ത് പോയി അറസ്റ്റ് ചെയ്യുമെന്ന് പോലീസ്
കാലഹരണപ്പെട്ട നിയമങ്ങൾ ഉപേക്ഷിക്കണം. കോടതി നടപടികളിൽ കൂടുതൽ സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തണം. കോടതി വ്യവഹാരങ്ങൾ പ്രാദേശിക ഭാഷകളിലാക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണ്. നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ഇത് വർദ്ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: കുറഞ്ഞ വിലയിൽ നിങ്ങൾക്കും ഹെഡ്ഫോണുകൾ സ്വന്തമാക്കാം, ക്രോമയിലെ ക്യാഷ് ബാക്ക് ഓഫറുകൾ ഇങ്ങനെ
Post Your Comments