KeralaLatest NewsNews

ബലാത്സംഗ കേസ്: വേണ്ടി വന്നാൽ വിജയ് ബാബുവിനെ വിദേശത്ത് പോയി അറസ്റ്റ് ചെയ്യുമെന്ന് പോലീസ്

കൊച്ചി: ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് വേണ്ടി വന്നാൽ വിജയ് ബാബുവിനെ വിദേശത്ത് പോയി അറസ്റ്റ് ചെയ്യുമെന്ന് പോലീസ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജുവാണ് ഇക്കാര്യം അറിയിച്ചത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ഗൗരി ലക്ഷ്മിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടത് 4 കോടി, മുന്നിലുള്ളത് രണ്ട് ദിവസം മാത്രം: ഒരുമിച്ചു കൈകോർക്കാം

കേസുമായി ബന്ധപ്പെട്ട് വിജയ് ബാബുവിന്റെ വീട്ടിൽ നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതി കീഴടങ്ങുമെന്നാണ് പ്രതീക്ഷ. അന്വേഷണത്തിൽ കാലതാമസമുണ്ടായിട്ടില്ല. ഏപ്രിൽ 22 ന് പരാതി ലഭിച്ചു. അന്ന് തന്നെ കേസെടുത്തു. വിജയ് ബാബു ഇരയെയും സാക്ഷികളെയും സ്വാധീനിക്കാതിരിക്കാൻ നടപടിയെടുത്തുവെന്നും സ്വാധീനിച്ചാൽ വേറെ കേസെടുക്കുമെന്നും സി എച്ച് നാഗരാജു അറിയിച്ചു. രണ്ടാമത്തെ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: മുസ്ലീം കച്ചവടക്കാര്‍ പാനീയങ്ങളില്‍ വന്ധ്യതയ്ക്കുള്ള മരുന്ന് കലര്‍ത്തുന്നെന്ന് പി.സി: പരാതിയുമായി യൂത്ത് ലീഗ്

shortlink

Related Articles

Post Your Comments

Related Articles


Back to top button