Latest NewsNewsIndiaBusiness

ഹെലികോപ്റ്റർ സർവീസ് കമ്പനി പവൻ ഹംസ് ലിമിറ്റഡ്: ഓഹരി വിറ്റഴിക്കലിന് അന്തിമ രൂപമായി

എയർ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയ ശേഷം വ്യോമയാന രംഗത്ത് കേന്ദ്രം നടത്തുന്ന രണ്ടാമത്തെ ഓഹരി വിൽപനയാണ് പവൻ ഹംസിന്റേത്

ഹെലികോപ്റ്റർ സർവീസ് കമ്പനി പവൻ ഹംസ് ലിമിറ്റഡിന്റെ ഓഹരി വിറ്റഴിക്കലിന് അന്തിമ രൂപമായി. കേന്ദ്ര സർക്കാരിൻറെ ഉടമസ്ഥതയിലുള്ളതാണ് ഹെലികോപ്റ്റർ സർവീസ് കമ്പനി പവൻ ഹംസ് ലിമിറ്റഡ്.

നിലവിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന പവൻ ഹൗസിന്റെ 51 ശതമാനം ഓഹരികളാണ് സ്റ്റാർ9 മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിന് കൈമാറുന്നത്. 211 കോടി രൂപയുടേതാണ് ഇടപാട്.

Also Read: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നാളെയോടെ അവസാനിക്കും: വൈദ്യുതി ഉപഭോഗം കുറച്ച് സഹകരിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

ബിഗ് ചാർട്ടർ പ്രൈവറ്റ് ലിമിറ്റഡ്, അൽമാസ് ഗ്ലോബൽ ഓപ്പർച്യൂണിറ്റി ഫണ്ട് എസ്പിസി എന്നിവയുടെ കൺസോർഷ്യം ആണ് സ്റ്റാർ9. എയർ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയ ശേഷം വ്യോമയാന രംഗത്ത് കേന്ദ്രം നടത്തുന്ന രണ്ടാമത്തെ ഓഹരി വിൽപനയാണ് പവൻ ഹംസിന്റേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button