KeralaLatest NewsNews

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട: രണ്ടു പേർ അറസ്റ്റിൽ

മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട. ഏഴ് കിലോ സ്വർണ്ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിലായി. പെരിന്തൽമണ്ണ അമ്മിണിക്കാട് സ്വദേശി അബ്ദുൾ സമദ്, ഭാര്യ സഫ്ന എന്നിവരാണ് അറസ്റ്റിലായത്.

Read Also: കള്ളപ്പണം വെളുപ്പിക്കൽ : നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ്

അടിവസ്ത്രത്തിനടിയിൽവെച്ചും, ശരീരത്തിൽ ഒളിപ്പിച്ചുമാണ് ഇവർ സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്നുമാണ് ഇവർ സ്വർണ്ണവുമായി എത്തിയത്. സഫ്ന അഞ്ച് മാസം ഗർഭിണിയാണ്. ഗർഭിണിയായതുകൊണ്ട് പരിശോധനയിൽ ഇളവുകിട്ടുമെന്ന ധാരണയെ തുടർന്നാണ് ഇത്രയും അധികം സ്വർണ്ണം കടത്താൻ ശ്രമിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ദിവസവും കരിപ്പൂരിൽ നിന്നും സ്വർണ്ണം പിടികൂടിയിരുന്നു. മൂന്നേ കാൽ കോടി രൂപ വിലവരുന്ന സ്വർണ്ണമാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 6.26 കിലോ സ്വർണ്ണമാണ് പിടികൂടിയത്.

Read Also: ‘ലുലു മാളില്‍ പോയി സാധനങ്ങള്‍ വാങ്ങരുത്, യൂസഫലിയുടെ സ്ഥാപനങ്ങളില്‍ കാശ് കൊടുക്കരുത്’: പി.സി ജോർജിന്റെ പരാമർശങ്ങളിങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button