ErnakulamLatest NewsKeralaNattuvarthaNews

ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ടോ​റ​സ് ഇ​ടി​ച്ച് ഗു​രു​ത​ര​ പരിക്ക്

ക​റു​ക​പ്പി​ള്ളി വ​ട​ക്കും​കു​ഴി​യി​ല്‍ ജോ​ണി​യു​ടെ മ​ക​ന്‍ ബേ​സി​ലി​നാ​ണ് (23) പ​രി​ക്കേ​റ്റ​ത്

കോ​ല​ഞ്ചേ​രി: ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​ന് ടോ​റ​സ് ഇ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ക​റു​ക​പ്പി​ള്ളി വ​ട​ക്കും​കു​ഴി​യി​ല്‍ ജോ​ണി​യു​ടെ മ​ക​ന്‍ ബേ​സി​ലി​നാ​ണ് (23) പ​രി​ക്കേ​റ്റ​ത്. യുവാവ് കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.

കൊ​ച്ചി-​ധ​നു​ഷ് കോ​ടി ദേ​ശീ​യ​പാ​ത​യി​ല്‍ മാ​മ​ല കെ​ല്‍ വ​ള​വി​ൽ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി 10.45-നായി​രു​ന്നു അ​പ​ക​ടം. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന യു​വാ​വ് ഓ​ടി​ച്ച ബൈ​ക്കി​ല്‍, മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്ന് എ​ത്തി​യ ടോ​റ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : വിക്സ് ഉപയോ​ഗിച്ച് കുടവയർ കുറയ്ക്കുന്നത് എങ്ങനെയെന്ന് നോക്കാം

അ​പ​ക​ട​ശേ​ഷം ടോ​റ​സ് നി​ര്‍​ത്താ​തെ പോ​യി. തുടർന്ന്, മ​റ്റൊ​രു വാ​ഹ​ന​ത്തി​ലെ​ത്തി​യ യു​വാ​ക്ക​ളാ​ണ് ബേ​സി​ലി​നെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ച​ത്.

നാ​ട്ടു​കാ​ര്‍ ന​ല്‍​കി​യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന്, ലോ​റി​യും ഡ്രൈ​വ​റെയും പൊ​ലീ​സ് പി​ടി​കൂ​ടി കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button