Latest NewsKeralaNews

പവര്‍ലിഫ്റ്റിങ്ങില്‍ ഉയരങ്ങള്‍ കീഴടക്കി അര്‍ച്ചന: ഉയര്‍ത്തിയത് 430 കിലോ

 

കൊച്ചി: പവര്‍ലിഫ്റ്റിങ്ങില്‍ ദേശീയ റെക്കോര്‍ഡിട്ട് മലയാളി വിദ്യാർത്ഥിനി അർച്ചന. ഏപ്രിൽ രണ്ടാം വാരം നടന്ന ദേശീയ ക്ലാസിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വര്‍ണ്ണമെഡൽ നേടിയത് കൊച്ചി കാക്കനാട് സ്വദേശിയായ അർച്ചനയുടെ നേട്ടങ്ങളുടെ പട്ടികയിൽ അവസാനത്തേത് മാത്രം.

സീനിയർ വിഭാഗത്തിൽ സ്ക്വാട്ട്, ബെഞ്ച്, ഡെഡ് വിഭാഗങ്ങളിലായി 430 കിലോ ഉയർത്തിയാണ് അർച്ചന റെക്കോര്‍ഡിട്ടത്.

ക്ലാസിക് പവർലിഫ്റ്റിങ് സ്ക്വാട്ടിൽ (വനിതാ വിഭാഗം) രാജ്യത്തെ ഏറ്റവും ഉയർന്ന ഭാരം (190 കിലോ) ഉയർത്താനും ഈ കൊച്ചിക്കാരിക്കായി.

കരാട്ടേ ബ്ലാക്ബെൽറ്റ് കൂടിയാണ് തേവര സേക്രഡ് ഹാർട്ട് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ഈ ഇരുപതുകാരി.

shortlink

Related Articles

Post Your Comments

Related Articles


Back to top button